Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എം.സി.എ -ബി.ഡി.കെ സംയുക്ത രക്തദാന ക്യാമ്പ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ (കെ.എം.സി.എ), ബ്ലഡ് ഡോണേഴ്സ് കേരളയുമായി (ബി.ഡി.കെ) സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ബാങ്കിൽ ക്യാമ്പ് റവ. ഫാ.സോജൻ പോൾ ഉദ്ഘാടനം ചെയ്തു. കെ.എം.സി.എ പ്രസിഡന്റ് രഞ്ജിത് ജോണി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഫിറോസ് മാത്യു, കെ.എം.സി.എ അഡ്വൈസറി ബോർഡ് അംഗം രാജൻ തോട്ടത്തിൽ, ബി.ഡി.കെ കോർഡിനേറ്റർ നിമിഷ് കാവാലം, കെ.എം.സി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, അഡ്വൈസറി ബോർഡ് അംഗങ്ങൾ, ബി.ഡി.കെ സന്നദ്ധ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. റോയ് നന്ദിപ്രസംഗം നടത്തി. രക്തദാനം ചെയ്തവരെയും ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചവരെയും കെ.എം.സി.എ അഭിനന്ദിച്ചു.
Next Story

