Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവേകവും സ്വഭാവശുദ്ധിയുമുള്ള സമൂഹത്തെ വാർത്തെടുക്കണം- ഇസ്കോൺ

text_fields
bookmark_border
വിവേകവും സ്വഭാവശുദ്ധിയുമുള്ള സമൂഹത്തെ വാർത്തെടുക്കണം- ഇസ്കോൺ
cancel

കുവൈത്ത് സിറ്റി: അറിവിനൊപ്പം വിവേകവും സ്വഭാവശുദ്ധിയും കൈമുതലായ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കെ.കെ.ഐ.സി ഇസ്‌ലാമിക് സ്റ്റുഡന്റ്സ് കോൺഫറൻസ് (ഇസ്കോൺ).

വിദ്യാഭ്യാസം തൊഴിൽ നേടുന്നതിനോ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുന്നതിനോ ഉള്ള ഉപാധി മാത്രമല്ല. വ്യക്തിത്വ രൂപീകരണത്തിനും സാമൂഹിക പുരോഗതിക്കും മനുഷ്യനന്മയ്ക്കും വേണ്ടിയുള്ള പ്രക്രിയ കൂടിയാണ്.

അറിവും വിശ്വാസവും ധാർമികതയും സമന്വയിക്കുന്ന വിദ്യാഭ്യാസ സംസ്കാരം വളർത്തിയെടുക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.

മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കോൺഫറൻസിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സ്റ്റുഡന്റ്സ് വിഭാഗം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ശമീൽ മഞ്ചേരി, ശൈഖ് അബുൽ അബ്ബാസ് നവീദ് അയാസ് (യു.കെ), ഡോ.യാസർ, മുഹമ്മദ് അഷറഫ് ഏകരൂൽ, ഷഫീഖ് മൊങ്ങം, സമീർ അലി, അബ്ദുറഹ്മാൻ തങ്ങൾ, സുനാഷ് ഷുക്കൂർ, സ്വാലിഹ് സുബൈർ, അസീൽ സലഫി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.

അദ്നാൻ അഷറഫ്, സൈൻ അബ്ദുഷുക്കൂർ എന്നിവർ ഖുർആൻ പാരായണം നടത്തി. അബ്ദുൽ അസീസ് നരക്കോട് ഷമീർ മദനി കൊച്ചി, അമീൻ ഹവല്ലി, അനിലാൽ ആസാദ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KKIC Student Conference Kuwait
Next Story