ഇൻകാസ് കുവൈത്ത് ഇന്ദിരാഗാന്ധി അനുസ്മരണ യോഗം
text_fieldsകുവൈത്ത് സിറ്റി: ഇൻകാസ് കുവൈത്ത് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയറിൽ നടന്ന പരിപാടിയിൽ ഇൻകാസ് കുവൈത്ത് വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ അധ്യക്ഷത വഹിച്ചു. ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവ് അഡ്വ. ജോൺസൺ എബ്രഹാം ഓൺലൈനിലൂടെ യോഗത്തിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി.
ഇൻകാസ് മീഡിയ കൺവീനർ മധു മാഹി, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനമൂട്ടിൽ, ജെയിംസ് വി.കൊട്ടാരം, ഷിജു ഓതറ, അലക്സ് മാനന്തവാടി, തമ്പി ലൂക്കോസ്, ബിജി പള്ളിക്കൽ, വനിതാ കൺവീനർ വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. ഇന്ദിരാഗാന്ധിയുടെ ദീപ്തമായ സ്മരണകൾക്ക് മുന്നിൽ അംഗങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു. റൊമാൻസ് പെയ്റ്റോൺ, ബിജു അലക്സാണ്ടർ, ജിജി നൈനാൻ, ബിജു ഡാനിയൽ, അനു കലുങ്കൽ, ജയപ്രകാശ്, സുബിൻ ജോർജ്, ഡോജി മാത്യു, ജസീൽ കോഴിക്കോട്, ബിനു പത്തനംതിട്ട, ഉണ്ണികൃഷ്ണൻ കൊല്ലം, അനൂപ് പാലക്കാട് എന്നിവരും പങ്കെടുത്തു. ഇൻകാസ് കുവൈത്ത് ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും ട്രഷറർ അലക്സ് മാത്യു നന്ദിയും രേഖപ്പെടുത്തി.

