കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം മെഗാ മെഡിക്കൽ ക്യാമ്പ്
text_fieldsകെ.എം.സി.സി ബാലുശ്ശേരി മണ്ഡലം മെഗാ മെഡിക്കൽ ക്യാമ്പ് ഉള്ള്യേരി ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് പി.നാസർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഒള്ളൂർ ഹയാത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒള്ളൂർ ജി.യു.പി സ്‌കൂളിൽ നടന്ന ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും തുടർപരിശോധനകൾക്കുള്ള സൗകര്യവും ക്യാമ്പിന്റെ ഭാഗമായി ഒരുക്കി.
ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.നാസർ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അബ്ദുല്ല ഇയ്യാട്, ഗണേഷ് മാസ്റ്റർ, സി.കെ.ജലീൽ, സുഭിഷ, ഡോ.അഭിജിത്, ഡോ.ഉപന്യ, ഡോ.നേഹ, ഡോ.ദേവപ്രിയ എന്നിവർ സംസാരിച്ചു. അലി അറഫ, തസ്ബീറ ഫിൽസാസ്, തനീഷ തുടങ്ങിയവർ നേതൃത്വം നൽകി. പി.വത്സരാജ് സ്വാഗതവും എം.കെ. രാജീവൻ നന്ദിയും പറഞ്ഞു.

