Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നിറക്കുട്ട്’ ചിത്രരചന മത്സരം ഫ്ലെയർ പ്രകാശനം

text_fields
bookmark_border
‘നിറക്കുട്ട്’ ചിത്രരചന മത്സരം   ഫ്ലെയർ പ്രകാശനം
cancel
camera_alt

‘നിറക്കുട്ട്’ ചിത്രരചന മത്സരം ഫ്ലെയർ ടി.വി. രവീന്ദ്രൻ കേരളീയ സമാജം വനിതാവേദി അംഗം രമ്യ അഭിലാഷിനു നൽകി പ്രകാശനം നിർവഹിക്കുന്നു

കുവൈത്ത് സിറ്റി: ശിശുദിനത്തോടനുബന്ധിച്ചു കുവൈത്ത് കേരളീയസമാജത്തിന്റെയും യുണൈറ്റഡ് ഇന്റർനാഷണൽ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തുന്ന ചിത്രരചന മത്സരം ‘നിറക്കുട്ട് -2026’ ഫ്ലെയർ പ്രകാശനം ചെയ്തു.

യുണൈറ്റഡ് സ്കൂൾ ചിത്രകല അധ്യാപകൻ ടി.വി. രവീന്ദ്രൻ കേരളീയ സമാജം വനിതാവേദി അംഗം രമ്യ അഭിലാഷിനു ഫ്ലെയർ നൽകി പ്രകാശനം നിർവഹിച്ചു. പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ചു.

രമേശ് കരിക്കം, ദീപു മോഹൻ, ജീമോൻ ചാക്കോളാമണ്ണിൽ, ഷിജു ഓതറ, ബിനു എൻ ജോസഫ് എന്നിവർ സംസാരിച്ചു. സൂരജ് പി സുകുമാരൻ, സാം പൗലോസ്, ശ്യാം ചെറുവത്തേരി, ലിനു എബ്രഹാം, ജോബി ഫിലിപ്പ്, ഷിബു കുമ്പഴ, അഭിലാഷ് ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. നവംബർ 13 ന് യുണൈറ്റഡ് ഇന്റർനാഷണൽ സ്കൂളിൽ നടത്തുന്ന നിറക്കുട്ട് -2026 ന്റെ കൺവീനർ ആയി രമേശ്‌ കരിക്കത്തെ തെരഞ്ഞെടുത്തു.

ജിജി വടശേരിക്കര സ്വാഗതവും ബിന്റോ തോമസ് നന്ദിയും പറഞ്ഞു. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫികളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Flyer Released for 'Nirakkoot' Painting Competition
Next Story