Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെർളി റെജിക്ക് കേര യാത്രയയപ്പ്
text_fieldsbookmark_border
മെർളി റെജിക്ക് എറണാകുളം റസിഡൻസ് അസോസിയേഷൻ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ (കേര) വനിതാവേദി അംഗവും ഫർവാനിയ ഹോസ്പിറ്റലിൽ സ്റ്റാഫും ആയ മെർളി റെജിക്ക് സംഘടന യാത്രയയപ്പ് നൽകി. നീണ്ട 20 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് മെർളി റെജി നാട്ടലിലേക്ക് മടങ്ങുന്നത്. ചടങ്ങിൽ കേര പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ചു. വനിതാവേദി കൺവീനർ ആൻസമോൾ, വൈസ് പ്രസിഡന്റ് ശ്രീജ അനിൽകുമാർ എന്നിവർ ആശംസ നേർന്നു.
ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും അബ്ബാസിയ ഏരിയ കൺവീനർ ജിൻസ് പി ജോയ് നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നൈജിൽ, എസ്.പി. അനിൽ, രാജൻ, അനിൽ ജോസഫ്, നൂർജഹാൻ, ലിനി റോബിൻ എന്നിവർ നേതൃത്വം നൽകി. കേര കേന്ദ്ര കമ്മിറ്റിയുടെയും വനിതാ വേദിയുടെയും ഉപഹാരം ചടങ്ങിൽ മെർളി റെജിക്ക് കൈമാറി.
Next Story

