Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക കെയർ ഇൻഷുറൻസിൽ ഭീമമായ എൻറോൾമെന്റ് നിരക്ക്; പ്രതിഷേധവുമായി സംഘടനകൾ

text_fields
bookmark_border
നോർക്ക കെയർ ഇൻഷുറൻസിൽ ഭീമമായ എൻറോൾമെന്റ് നിരക്ക്; പ്രതിഷേധവുമായി സംഘടനകൾ
cancel

പ്രവാസികളെ കൊള്ളയടിക്കുന്ന നടപടി പിൻവലിക്കണം -കല

നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്കുകളിലുണ്ടായ അന്യായമായ വർധന പിൻവലിച്ച് പ്രവാസികൾക്ക് താങ്ങാവുന്ന നിരക്കിൽ ചികിത്സാ പരിരക്ഷ ഉറപ്പാക്കണമെന്ന് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ - കല കുവൈത്ത് ആവശ്യപ്പെട്ടു.

പ്രവാസികളുടെ ചികിത്സാസുരക്ഷ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ക്ഷേമപദ്ധതിയെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ താൽപര്യങ്ങൾക്കുവേണ്ടി അട്ടിമറിക്കാനുള്ള നീക്കമാണ് യു.ഡി.എഫ് സർക്കാറിന്റെത്. സ്വകാര്യ ഇൻഷുറൻസ് പോളിസികൾ ഉപേക്ഷിച്ച് നോർക്ക കെയറിൽ അംഗങ്ങളായ പ്രവാസികൾക്ക് പുതിയ പ്രീമിയം വർധന വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.

പുതിയ പ്രീമിയം നിരക്കുകൾ കുറഞ്ഞ വരുമാനക്കാരെയും വിരമിച്ചവരെയും മുതിർന്ന പ്രവാസികളെയും കടുത്ത സാമ്പത്തിക ബാധ്യതയിലാക്കുന്നതാണ്. ക്ഷേമപദ്ധതികളുടെ ലക്ഷ്യം സാമ്പത്തിക ലാഭമല്ല, സാധാരണക്കാർക്ക് സുരക്ഷയും ആശ്വാസവും ഉറപ്പാക്കലാണെന്നും ചൂണ്ടികാട്ടി.

അന്യായമായ പ്രീമിയം വർധന പിൻവലിച്ച് മുതിർന്ന പ്രവാസികൾക്കും കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ സഹായത്തോടെ താങ്ങാവുന്ന നിരക്ക് ഉറപ്പാക്കണം. പ്രവാസിക്ഷേമം വാഗ്ദാനങ്ങളിൽ ഒതുങ്ങാതെ പ്രായോഗികമായി നടപ്പാക്കണമെന്നും നോർക്ക കെയറിന്റെ ക്ഷേമസ്വഭാവം സംരക്ഷിച്ച് പ്രീമിയം വർധന പിൻവലിക്കണമെന്നും കല കുവൈത്ത് ആവശ്യപ്പെട്ടു.

പ്രവാസികളോടുള്ള വെല്ലുവിളി-കേരള അസോസിയേഷൻ

നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക വർധിപ്പിച്ച നടപടിയിൽ കേരള അസോസിയേഷൻ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സാധാരണക്കാരായ പ്രവാസികളുടെ മേൽ അടിച്ചേൽപ്പിച്ച ഈ അന്യായ തുക വർധനവ് സാധാരണക്കാരെ ചികിത്സാ സൗകര്യങ്ങളിൽ നിന്നും അകറ്റി നിർത്തും.

നാടിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ട സർക്കാറും നോർക്കയും ഇത്തരത്തിൽ കൊള്ളനിരക്കുകൾ ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. രോഗാവസ്ഥയിലും അടിയന്തര ഘട്ടങ്ങളിലും പ്രവാസികൾക്ക് താങ്ങാവേണ്ട സർക്കാർ ഇൻഷുറൻസ് പദ്ധതികൾ സാധാരണക്കാരുടെ സാമ്പത്തിക ശേഷിക്ക് അതീതമായി മാറ്റുന്നത് ക്രൂരതയാണ്.

ലോകകേരള സഭയും ഇടതുപക്ഷ സർക്കാറും മുൻകൈ നടപ്പിലാക്കിയ ജനകീയ ഇൻഷുറൻസ് പദ്ധതിയെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് വേണ്ടി തകർക്കാൻ നോക്കുന്നത് പ്രവാസി സമൂഹത്തോടുള്ള വഞ്ചനയാണ്.

സാധാരണക്കാരായ പ്രവാസികൾക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭ്യമാക്കാനും മുഴുവൻ പ്രവാസികളെയും ഇൻഷുറൻസ് പരിരക്ഷ നൽകി സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രസിഡന്റ് ബിവിൻ തോമസ്, ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ എന്നിവർ ആവശ്യപ്പെട്ടു.

അന്യായ വർധന പിൻവലിക്കണം - കെ.കെ.എം.എ

'നോർക്ക കെയർ' ഇൻഷുറൻസ് പോളിസി പ്രീമിയം തുകയിലെ അന്യായ വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ.എം.എ നോർക്ക മാനേജ്‍മെന്റിനും,മുഖ്യമന്ത്രിയുടെ ഓഫീസിനും ഇ-മെയിൽ സന്ദേശം അയച്ചു. പുതുക്കിയ നിരക്ക് പ്രവാസികൾക്ക് താങ്ങാൻ പറ്റാവുന്നതിനും അപ്പുറമാണ്. മുൻ രീതിയിൽ ഇൻഷുറൻസ് പുതുക്കാൻ അവസരം ഒരുക്കണമെന്നും കെ.കെ.എം.എ അവശ്യപ്പെട്ടു .

സ്വകാര്യ ഇൻഷുറൻസ് കമ്പനികളെക്കാൾ ഉയർന്ന തുക 'നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിക്ക് പ്രീമിയം നിശ്ചയിച്ചത് അതിന്റെ തകർച്ചക്ക് വഴി വെക്കും. പ്രവാസികൾക്ക് അത് ഒട്ടും ആശ്വാസകരമല്ല വിഷയം അടിയന്തരമായി പരിഹരിക്കണമെന്നും കെ.കെ.എം.എ ആവശ്യപ്പെട്ടു.

പ്രീമിയം വർധന പിൻവലിക്കണം -പ്രവാസി വെൽഫെയർ

നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയത്തിൽ വരുത്തിയ വൻ വർധന പിൻവലിക്കണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു. കുറഞ്ഞ പ്രീമിയത്തിൽ എല്ലാവർക്കും ആരോഗ്യ പരിരക്ഷ എന്ന രീതിയിൽ നടപ്പിലാക്കിയ പദ്ധതി പ്രീമിയം വർധനയോടെ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. പ്രായമേദമന്യേ ഫ്ലാറ്റ് പ്രീമിയം എന്നതായിരുന്നു നോർക്ക കെയറിന്റെ പ്രത്യേകത.

എന്നാൽ പ്രായത്തിനനുസരിച്ച് വിവിധ സ്ലാബുകളിൽ ഉയർന്ന പ്രീമിയം നൽകേണ്ടി വരുന്നത് സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധമാണ്. അഞ്ച് ലക്ഷം രൂപയുടെ കുടുംബ ഇൻഷൂറൻസിന് പ്രായപരിധിയില്ലാതെ 13411 രൂപയുണ്ടായിരുന്നത് ഇപ്പോൾ ഇരട്ടിയിലധികം തുക നൽകേണ്ട അവസ്ഥയാണ്.

ഒക്ടോബർ 31-ന് കാലാവധി അവസാനിക്കുന്ന നിലവിലുള്ള പോളിസി ഉടമകൾക്ക് നേരത്തെയുണ്ടായിരുന്ന പ്രീമിയത്തിൽ തന്നെ പോളിസി പുതുക്കാൻ അവസരമുണ്ടാകണം. പ്രീമിയം വർധനക്കെതിരെ മുഴുവൻ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Norka Care Insurance Rate Hike Sparks Outrage Among UAE Expat Groups
Next Story