Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമൂഹിക മാറ്റത്തിൽ പങ്കാളികളാകണം - കെ.കെ.ഐ.സി യൂത്ത് കോൺഫറൻസ്

text_fields
bookmark_border
ലഹരിക്കെതിരായ പോരാട്ടം മത-സാമൂഹിക സംഘടനകളും പൊതുസമൂഹവും ഒരുമിച്ച് ഏറ്റെടുക്കണം
സാമൂഹിക മാറ്റത്തിൽ പങ്കാളികളാകണം - കെ.കെ.ഐ.സി യൂത്ത് കോൺഫറൻസ്
cancel

കുവൈത്ത് സിറ്റി: യുവതലമുറ സാമൂഹിക മാറ്റത്തിന്റെ ക്രിയാത്മക പങ്കാളികളാകണമെന്ന് കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ ഐ.സി) യൂത്ത് കോൺഫറൻസ് ആഹ്വാനം ചെയ്തു. വർധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെ ശക്തമായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും അനിവാര്യമാണ്. ലഹരിക്കെതിരായ പോരാട്ടം മത-സാമൂഹിക സംഘടനകളും പൊതുസമൂഹവും ഒരുമിച്ച് ഏറ്റെടുക്കണം.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, കൊലപാതകങ്ങൾ, മോഷണം, സാമ്പത്തിക തട്ടിപ്പുകൾ, ഓൺലൈൻ ചതികൾ, വിദ്വേഷ പ്രചാരണങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ യുവാക്കൾ ശക്തമായ നിലപാട് സ്വീകരിക്കണം.

നിയമബോധവും സാമൂഹിക പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ സുരക്ഷിതവും സമാധാനപൂർണവുമായ സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ. ഡിജിറ്റൽ സാക്ഷരതയും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനം സൂചിപ്പിച്ചു.

മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ കെ.കെ.ഐ.സി ആക്റ്റിംഗ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ് ആമുഖ ഭാഷണം നടത്തി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സ്റ്റുഡന്റ്സ് വിഭാഗം സംസ്ഥാന പ്രസിഡന്റ് ഷമീൽ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.

സമീർ അലി ഏകരൂൽ, ഷഫീഖ് മോങ്ങം, സ്വാലിഹ് സുബൈർ, കെ.സി.മഹബൂബ് എന്നിവർ സംസാരിച്ചു. എൻ.കെ. അബ്ദുസ്സലാം പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും, ഷമീർ മദനി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Be a part of social change KKIC Youth Conference
Next Story