കെ.ഡി.എ ഫുട്ബാൾ ടൂർണമെന്റ് ജേഴ്‌സി പ്രകാശനം
text_fieldsകെ.ഡി.എ ഫുട്ബാൾ ടൂർണമെന്റ് ജേഴ്‌സി കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ (കെ.ഡി.എ) കുവൈത്ത് സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് സീസൺ 2-ന്റെ ജേഴ്‌സി കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അസോസിയേഷൻ സ്പോർട്സ് സെക്രട്ടറി അരുൺലാൽ, ടൂർണമെന്റ് കൺവീനർ റഷീദ് എന്നിവർക്ക് ജേഴ്‌സി കൈമാറി പ്രകാശനം ചെയ്തു. ഫർവാനിയയിലെ മെഡെക്സ് മെഡിക്കൽ സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.കെ.മജീദ് അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ബി.എസ്.പിള്ള, മെഡക്സ് പ്രതിനിധികളായ ജാബിർ കൊയ്‌മ, മുഹമ്മദ് ജസീൽ, മുഹമ്മദ് റാഫി, മഹിളാവേദി പ്രസിഡന്റ് ടി.രേഖ,സെക്രട്ടറി സഹൈജ എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാഫി കൊല്ലം സ്വാഗതവും ട്രഷറർ പ്രകാശൻ കീഴരിയൂർ നന്ദിയും പറഞ്ഞു. അസോസിയേഷൻ ഭാരവാഹികൾ, ഏരിയ കമ്മിറ്റി പ്രതിനിധികൾ, കായികപ്രേമികൾ, പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

