Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻകാസ് അജ്മാൻ വനിതാ വിങ് രൂപീകരിച്ചു
text_fieldsbookmark_border
അജ്മാൻ: ഇൻകാസ് അജ്മാൻ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ വിങ് രൂപീകരിച്ചു. അജ്മാനിലെ ഇഞ്ചി റെസ്റ്റോറന്‍റിൽ നടന്ന ചടങ്ങിൽ ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിജി അന്ന ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഇൻകാസ് അജ്മാൻ സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് സൽവറുദ്ദീൻ കോണ്ടക്കിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മനു മാമ്മച്ചൻ സ്വാഗതം പറഞ്ഞു.
യോഗത്തിൽ വനിതാ വിങ് ഭാരവാഹികളായി ആനി അലക്സ് (കോഓഡിനേറ്റർ), ബിൻഷ അൻസാർ (കൺവീനർ), അൻസാ ജാഫർ (ട്രഷറർ) എന്നിവരെ ഇൻകാസ് അജ്മാൻ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ് റഫീഖ് മാനങ്കണ്ടത്ത് പ്രഖ്യാപിച്ചു. ഇൻകാസ് അജ്മാൻ സ്റ്റേറ്റ് കമ്മിറ്റി വർക്കിങ് പ്രസിഡന്‍റ് ജോഷി വർഗീസ് സംസാരിച്ചു. അൻസാർ നന്ദി പറഞ്ഞു.
Next Story

