Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോപ്പിന്റെ കായിക മാമാങ്കത്തിന് ഇന്ന് സിഞ്ചിൽ തുടക്കം

text_fields
bookmark_border
ഹോപ്പിന്റെ കായിക മാമാങ്കത്തിന് ഇന്ന് സിഞ്ചിൽ തുടക്കം
cancel

മനാമ: ഹോപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കായിക മാമാങ്കത്തിന് ഇന്ന് സിഞ്ചിലെ അൽ അഹ്‌ലി ക്ലബ് ഗ്രൗണ്ടിൽ ആവേശകരമായ തുടക്കമാകും. ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങൾക്ക് പുറമെ വൈവിധ്യമാർന്ന കലാപരിപാടികളോടെയുമാണ് കായികമേള അരങ്ങേറുന്നത്.

കേരള ഫുട്ബാൾ അസോസിയേഷന്റെ (കെ.എഫ്.എ) സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഹോപ്പ് ചാമ്പ്യൻസ് കപ്പ്' ഫുട്ബോൾ ടൂർണമെന്റിൽ ബഹ്റൈനിലെ പ്രൊഫഷണൽ ടീമുകളാണ് മത്സരിക്കുന്നത്. ഒക്ടോബർ 28, 29, 30 തിയതികളിലായി അൽ അഹ്‌ലി ക്ലബ്ബിലാണ് ഫുട്ബാൾ മത്സരങ്ങൾ നടക്കുക. ഇതോടൊപ്പം നടക്കുന്ന ‘ഹോപ്പ് പ്രീമിയർ ലീഗ്’ ക്രിക്കറ്റ് ടൂർണമെന്റിന്റെ നാലാം സീസണിൽ ബഹ്റൈനിലെ പ്രമുഖ ജില്ല അസോസിയേഷനുകളും സംഘടനകളും ഏറ്റുമുട്ടും.

കായിക മത്സരങ്ങൾക്കൊപ്പം കാണികൾക്കായി നിരവധിയായ വിനോദ സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ പ്രകടനവും തരംഗ് മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയും നടക്കും. വെള്ളിയാഴ്ച മത്സരങ്ങളുടെ ഇടവേളകളിൽ ആരവം ഫോക് ബാൻഡ്, എ.വി മ്യൂസിക് ബിസ് ബാൻഡ്, ഐമാക് ബഹ്‌റൈന്റെ ഫ്ലാഷ് മൊബ്, ഇശൽ ബഹ്‌റൈന്റെ ദഫ് മുട്ട്, കലാ കേന്ദ്ര ടീമിന്റെ സാക്സോഫോൺ പെർഫോമൻസ് എന്നിവയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hope's sports adventure begins today at Cinch
Next Story