Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മൂവി ഓഫ് ദി മന്ത്’; തുംബാഡ് പ്രദർശനം ശ്രദ്ധേയമായി

text_fields
bookmark_border
Bahrain
cancel
camera_alt

മൂവി ഓഫ് ദി മന്ത്’ ചലച്ചിത്ര പ്രദർശന ചടങ്ങിൽനിന്ന്

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മൂവി ഓഫ് ദി മന്ത്’ ചലച്ചിത്ര പ്രദർശന പരമ്പരയുടെ ഭാഗമായി പ്രശസ്ത ഇന്ത്യൻ ഫാന്റസി ഹൊറർ ത്രില്ലർ ചിത്രമായ ‘തുംബാഡ്’ പ്രദർശിപ്പിച്ചു. നവംബർ 12 വ്യാഴാഴ്ച രാത്രി 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിലെ ബാബുരാജൻ ഹാളിൽ നടന്ന പ്രദർശനം മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് സമാപിച്ചത്.

സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ രവികുമാർ,അഭിലാഷ് വെള്ളുക്കായി , വിനയചന്ദ്രൻ നായർ, റിയാസ് ഇബ്രാഹിം, ബിനു കരുണാകരൻ, വർഗീസ് ജോർജ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫിലിം ക്ലബ്ബിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് അംഗം രാജീവ് പി. മാത്യു, ഫിലിം ക്ലബ് കൺവീനർ അരുണ്‍ ആർ. പിള്ള എന്നിവരുടെ നേതൃത്വത്തിൽ ഫിലിം ക്ലബ് ഭാരവാഹികൾ നേതൃത്വം നൽകി. സിനിമയെ കൂടുതൽ ആഴത്തിൽ ആസ്വദിക്കാനും മികച്ച ചലച്ചിത്രങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന പ്രതിമാസ ചലച്ചിത്ര പ്രദർശന പരമ്പരയ്ക്ക് ചലച്ചിത്ര പ്രേമികളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചുവരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tumbad Screening Held Bahrain
Next Story