Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെന്റ് മേരീസ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാള്‍ ഭംഗിയായി പൂർത്തീകരിച്ചു

text_fields
bookmark_border
സെന്റ് മേരീസ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാള്‍ ഭംഗിയായി പൂർത്തീകരിച്ചു
cancel

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 30 വെള്ളിയാഴ്ച്ച ബഹ്റൈൻ കേരളീയ സമാജത്തില്‍ വെച്ച് നടത്തിയ കുടുംബ സംഗമത്തോടെ സമാപിച്ചു. "വിശ്വാസത്തിൽ വിതച്ച്, ക്യപയിൽ കൊയ്യാം" എന്ന ആപ്തവാക്യം മുഖമുദ്രയാക്കി നടത്തിയ പെരുന്നാളിന് ഇടവക അംഗങ്ങളുടെ വിവിധ കലാ

പരിപാടികള്‍, ഗാനമേള, ഗെയിമുകള്‍, ഡാന്‍സ്, സൺഡേസ്ക്കൂള്‍ ക്വയറിന്റെ ഗാനങ്ങള്‍, സെന്റ് മേരീസ് ക്രിസ്ത്യന്‍ ഭജന്‍സ്, രുചികരമായ ഭക്ഷണ ശാലകള്‍, സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ വടം വലി മത്സരം എന്നിവ കൊഴുപ്പുകൂട്ടി.

കത്തീഡ്രല്‍ വികാരി റവ. തോമസുകുട്ടി പി. എൻ. അച്ചന്റെ അധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനത്തിന് ഇടകവക സെക്രട്ടറി കുരുവിള പാപ്പി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സിബി ഉമ്മന്‍ സെക്കറിയ നന്ദിയും അറിയിച്ചു. സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി വികാരിയും കെ.സി.ഇ.സി. പ്രസിഡന്റും ആയ വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി. വി. രാധാകൃഷ്ണപിള്ള എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. സഹ വികാരി റവ. ഫാദര്‍ റിജോ ചാക്കോ, ട്രസ്റ്റി ജോണ്‍ കെ. പി., ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ഷിബു സി. ജോര്‍ജ്ജ്, സെക്രട്ടറി ജിനു വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ആദ്യ ഫലപ്പെരുന്നാളിന്റെ കണ്‍വീനര്‍മാര്‍ക്ക് ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു.

പ്രമുഖ ഗായകരായ ഗൗതം വിൻസെന്റും, വൈകാശ് വരവീണയും, ആതിര ജനകനും ചേർന്ന് നടത്തിയ മ്യൂസിക്കൽ ഇവന്റും, ഒരു ചിരി ഇരുചിരി ബമ്പർ ചിരിയിലൂടെ പ്രശസ്തനായ അശ്വന്ത് അനിൽകുമാർ നയിച്ച കോമഡി ഷോയും അരങ്ങേറി. ദേവാലയത്തിന്റെ ഈ വര്‍ഷത്തെ ആദ്യ ഫലപ്പെരുന്നാള്‍ വിജയമാക്കി തീര്‍ക്കുവാന്‍ സഹായിച്ച ഏവരോടും ഉള്ള നന്ദി ജോയിന്റ് ജനറല്‍ കണ്‍വീനേഴ്സ് ബിനു പാപ്പച്ചന്‍, ബിനോജ് മാത്യൂ, പബ്ലിസിറ്റി കണ്‍വീനര്‍ ബിനു മാത്യു ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain Orthodox Cathedral Harvest Festival Concludes
Next Story