Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്’ പുസ്തക പ്രകാശനം ഷാർജയിൽ നടന്നു

text_fields
bookmark_border
Bahrain
cancel
camera_alt

‘ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്’ പുസ്തക പ്രകാശനത്തിൽനിന്ന്

മനാമ: ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ് പുസ്തക പ്രകാശനം ഷാർജ ഇന്റർനാഷണൽ ബുക്ക്ഫെയറിൽ നടത്തപ്പെട്ടു . പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിടെന്റും സുപ്രീം കോടതി അഡ്വക്കറ്റ് ഓൺ റെക്കോർഡുമായ ഡോ. ജോസ് എബ്രഹാമാണ് പുസ്തക രചയിതാവ്. മുൻ അംബാസിഡറായ ടി. പി. ശ്രീനിവാസൻ ആമുഖമെഴുതിയ പുസ്തകം, എൻ ടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, അക്കാഫ് അധ്യക്ഷൻ പോൾ ടി ജോസഫ് എന്നിവർക്ക് ആദ്യ പ്രതി കൈമാറിയാണ് പ്രകാശനം നടന്നത്.

പ്രവാസ മേഖലയിൽ ഇരുപതു വർഷത്തോളമുള്ള നിയമ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയാറാക്കിയത് എന്ന് അഡ്വ. ഡോ ജോസ് എബ്രഹാം പറഞ്ഞു. നാളിതുവരെ പത്തിലധികം പുസ്തകം എഴുതിയിട്ടുള്ള അഡ്വ. ഡോ. ജോസ് എബ്രഹാമിനെ നിയമ പുസ്തക രചനക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പുരസ്കാരം നൽകി ആദരിച്ചിട്ടുമുണ്ട്. പ്രവാസികളെ നിയമപരമായി കൂടുതലായി ശാക്തീകരിക്കാനായി പുതിയ പുസ്തകത്തിന് സാധിക്കട്ടെ എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത്‌ പത്രക്കുറിപ്പിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sharjah Book Fair Launch
Next Story