Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഖുർആൻ തണലിൽ സകുടുംബം...’ സമ്മേളനം ഇന്ന്
text_fieldsbookmark_border
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ചു ‘ഖുർആൻ തണലിൽ സകുടുംബം’ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം ഇന്ന് രാത്രി 7 മണിമുതൽ മുഹറഖ് ഹാലത്ത് ബൂ മാഹർ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മാനവരാശിക്ക് മാർഗ്ഗ ദർശനമായ വിശുദ്ധ ഗ്രന്ഥത്തെ അടുത്തറിയാനുള്ള ഈ സുവർണ്ണാവസരം വിശ്വാസികൾ വിനിയോഗിക്കണമെന്നും അതിഥികൾക്കായി വിശാലമായ പാർക്കിങ് സൗകര്യവും സഹോദരിമാർക്ക് പ്രത്യേക ഇരിപ്പിടവും തയ്യാറാക്കിയിട്ടുണ്ടെന്നും അറിയിപ്പിൽ പറഞ്ഞു. വിശദവിവരങ്ങൾക്ക് 3233 1414, 6635 8213 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Next Story

