Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖുർആൻ വായന കാലവും കാഴ്ചയും: സംവേദന സദസ്സ്
text_fieldsbookmark_border
മനാമ: ജീവിത വിജയത്തിന് ഖുർആൻ എന്ന പ്രമേയത്തിൽ ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി റിഫ ഏരിയ സംവേദന സദസ്സ് സംഘടിപ്പിച്ചു. 'ഖുർആൻ വായന കാലവും കാഴ്ചയും' എന്ന വിഷയത്തിൽ വെസ്റ്റ് റിഫ ദിശ സെൻ്ററിൽ ആയിരുന്നു പരിപാടി. ഏരിയ പ്രസിഡൻ്റ് ശരീഫ് പി.പി അധ്യക്ഷത വഹിച്ചു. ക്യാമ്പയിൻ ജനറൽ കൺവീനർ ജമാൽ നദ്വി വിഷയാവതരണം നടത്തി. സിറാജ് പള്ളിക്കര മോഡറേറ്റർ ആയിരുന്നു. ആധുനിക കാലഘട്ടത്തിൽ ഖുർആൻ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും, ജീവിതത്തിൽ അത് പകർന്നുനൽകുന്ന കാഴ്ചപ്പാടുകളെക്കുറിച്ചും സദസ്സിൽ വിശദമായ ചർച്ചയും സംവാദങ്ങളും നടന്നു.
Next Story

