Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാക്ട് ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ വർണ്ണാഭമായ ഡാൻഡിയ നൈറ്റ് സംഘടിപ്പിച്ചു
text_fieldsbookmark_border
പാക്ട് ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡാൻഡിയ നൈറ്റ്
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) ലേഡീസ് വിംഗിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി വൈവിധ്യമാർന്ന പരിപാടികളോടെ ഡാൻഡിയ നൈറ്റ് സംഘടിപ്പിച്ചു. പരമ്പരാഗത ഗുജറാത്തി ശൈലിയിലുള്ള വർണ്ണാഭമായ ഡാൻഡിയ വസ്ത്രങ്ങൾ അണിഞ്ഞ് നൂറുകണക്കിന് വനിതകളാണ് ആഘോഷത്തിൽ പങ്കാളികളായത്.
ആഘോഷങ്ങളുടെ ഭാഗമായി വിനോദ പരിപാടികൾ, ആകർഷകമായ ഗെയിമുകൾ, ഫാഷൻ ഷോ, നൃത്തങ്ങൾ എന്നിവ അരങ്ങേറി. മികച്ച രീതിയിൽ ഡാൻഡിയ നൃത്തം ചെയ്തവർക്കും, ഏറ്റവും മനോഹരമായി വസ്ത്രം ധരിച്ചെത്തിയവർക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്ത്രീകളുടെ കൂട്ടായ്മയും പരസ്പര സൗഹൃദവും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story

