Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കെയർ നഷ്ടപ്പെട്ട നോർക്കയും പ്രതീക്ഷ നഷ്ടപ്പെട്ട പ്രവാസികളും’; ചർച്ചാസദസ്സ് സംഘടിപ്പിച്ചു

text_fields
bookmark_border
‘കെയർ നഷ്ടപ്പെട്ട നോർക്കയും പ്രതീക്ഷ നഷ്ടപ്പെട്ട പ്രവാസികളും’;  ചർച്ചാസദസ്സ് സംഘടിപ്പിച്ചു
cancel
camera_alt

ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച ചർച്ചാസദസ്സിൽ നിന്ന്

മനാമ: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കിലുണ്ടായ വൻ വർധന പ്രവാസികൾക്കും കുടുംബങ്ങൾക്കും കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ ‘കെയർ നഷ്ടപ്പെട്ട നോർക്കയും പ്രതീക്ഷ നഷ്ടപ്പെട്ട പ്രവാസികളും’ എന്ന വിഷയത്തിൽ ചർച്ചാസദസ്സ് സംഘടിപ്പിച്ചു.

പ്രതിഭ സൽമാനിയ സെന്ററിൽ നടന്ന ചർച്ചാസദസ്സിൽ ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരും പങ്കെടുത്തു. പ്രതിഭ ജനറൽ സെക്രട്ടറി വി. കെ. സുലേഷ് സ്വാഗതം ആശംസിച്ചു. സുബൈർ കണ്ണൂർ മോഡറേറ്ററായി പ്രവർത്തിച്ചു. പി. ശ്രീജിത്ത്, അനസ് റഹീം, മൊയ്തീൻകുട്ടി പുളിക്കൽ, കെ. ടി. സലീം എന്നിവരടങ്ങിയ പാനൽ ചർച്ചയ്ക്ക് നേതൃത്വം നൽകി. നിലവിലുണ്ടായിരുന്ന മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉപേക്ഷിച്ച് നോർക്ക കെയറിൽ അംഗങ്ങളായ പ്രവാസികൾക്ക് യു.ഡി.എഫ് സർക്കാർ തീരുമാനിച്ച അപ്രതീക്ഷിതമായ പ്രീമിയം വർധന വലിയ തിരിച്ചടിയായിരിക്കുകയാണെന്നും കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ പദ്ധതിയിൽ ചേർന്നവർ ഇപ്പോൾ കടുത്ത ആശങ്കയിലാണെന്നും ഉയർന്ന പ്രീമിയം താങ്ങാനാകാതെ പദ്ധതിയിൽ തുടരാൻ കഴിയാത്ത സാഹചര്യം സാധാരണക്കാരായ പ്രവാസികളെ പ്രതിസന്ധിയിലാക്കുമെന്നും പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ വിശ്വാസവും പ്രതീക്ഷയും സംരക്ഷിക്കുന്ന അനുകൂല തീരുമാനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Norka Loses Care, NRIs Lose Hope': Panel Discussion Organized
Next Story