Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂ ഇന്ത്യൻ സ്കൂളിൽ ‘അക്കാദമിക് എക്സലൻസ് അവാർഡ് സെറിമണി 2026’ സംഘടിപ്പിച്ചു

text_fields
bookmark_border
ന്യൂ ഇന്ത്യൻ സ്കൂളിൽ  ‘അക്കാദമിക് എക്സലൻസ് അവാർഡ് സെറിമണി 2026’ സംഘടിപ്പിച്ചു
cancel

മനാമ: വിദ്യാർത്ഥികളുടെ മികച്ച പഠന നേട്ടങ്ങളെ ആദരിച്ചുകൊണ്ട് ബഹ്‌റൈൻ ദി ന്യൂ ഇന്ത്യൻ സ്കൂളിൽ ‘അക്കാദമിക് എക്സലൻസ് അവാർഡ് സെറിമണി 2026’ സംഘടിപ്പിച്ചു. സ്കൂളിലെ ഡോ. ടി. ടി. തോമസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ചടങ്ങ് തത്സമയം ലൈവ് സ്ട്രീം ചെയ്തിരുന്നു.

ഖുർആൻ പാരായണത്തോടെ തുടക്കമായ ചടങ്ങിൽ ബഹ്‌റൈൻ ദേശീയ ഗാനവും സ്കൂൾ പ്രാർത്ഥനയും നടന്നു. പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോൻ സ്വാഗതം ആശംസിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാഭമായ സ്വാഗത നൃത്തവും ചെയർമാൻ ഡോ. ജോൺ എം. ടി. തോട്ടുമലയിലിന്റെ ഉദ്ഘാടന പ്രസംഗവും നടന്നു.

2026-ലെ സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ സ്കൂൾ ടോപ്പർമാരെയും, സബ്ജക്ട് ടോപ്പർമാരെയും പ്രൊഫിഷ്യൻസി അവാർഡ് ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു. സ്കൂളിൽ 100 ശതമാനം ഹാജർ രേഖപ്പെടുത്തിയ അധ്യാപകർക്കുള്ള പ്രത്യേക പുരസ്കാരങ്ങളും കൈമാറി.

ഡയറക്ടർ ജോബി കെ. അഗസ്റ്റിൻ, വൈസ് പ്രിൻസിപ്പൽ പി. മോഹൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൽ ബൈജു ജോർജ് കൃതജ്ഞത രേഖപ്പെടുത്തിയതോടെ ചടങ്ങുകൾക്ക് സമാപനമായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New Indian School Hosts 'Academic Excellence Award Ceremony 2026'
Next Story