Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഹറഖ് മലയാളി സമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
മുഹറഖ് മലയാളി സമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
cancel

​മനാമ: മുഹറഖ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി കൂട്ടായ്മയായ മുഹറഖ് മലയാളി സമാജത്തിന്റെ 2026-28 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

അബ്ദുൽ മൻഷീർ പ്രസിഡന്റായും ശിവശങ്കർ ജനറൽ സെക്രട്ടറിയായും തങ്കച്ചൻ ചാക്കോയെ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. എബ്രഹാം ജോൺ ആണ് മുഖ്യ രക്ഷാധികാരി. കൃഷ്ണകുമാർ, അനസ് റഹീം എന്നിവരെ രക്ഷാധികാരികളായും അൻവർ നിലമ്പൂരിനെ ഉപദേശക സമിതി ചെയർമാനായും തെരഞ്ഞെടുത്തു. പ്രമീജ് കുമാർ, ഗോകുൽ കൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), പ്രമോദ് കുമാർ, മൊയ്തീൻ (ജോയിന്റ് സെക്രട്ടറിമാർ), ശ്രീകുമാർ താമരക്കുളം (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ.

​വിവിധ വകുപ്പ് സെക്രട്ടറിമാരായി ബാഹിറ അനസ് (എന്റർടൈൻമെന്റ് & മീഡിയ), അരുൺ ദേവ് (ജീവകാരുണ്യ വിഭാഗം), സുനിൽ കുമാർ വില്യാപ്പള്ളി (മെമ്പർഷിപ്പ് സെക്രട്ടറി ), സുജിത് ഗോപിനാഥ് (കായിക വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു. ലത്തീഫ് കെ., അനസ് റഹീം, സുനിൽ കുമാർ, ശിവശങ്കർ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

​കഴിഞ്ഞ 8 വർഷമായി മുഹറഖ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സമാജം ഇതിനോടകം നിരവധി ജീവകാരുണ്യ, കലാ-സാംസ്കാരിക, കായിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വനിതാ വേദി, മഞ്ചാടി ബാലവേദി, സർഗ്ഗവേദി, ഹെല്പ് ഡസ്ക് എന്നിവ ഉപ ഘടകങ്ങൾ ആണ്. കേരള സർക്കാരിന്റെ മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്ററിന് കീഴിലുള്ള മലയാളം പാഠശാലയും സംഘടന നടത്തി വരുന്നു. പുതിയതായി അംഗത്വമെടുക്കാൻ താല്പര്യമുള്ളവർ 38487192, 33874100 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muharraq Malayali Society elects new office bearers
Next Story