Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വിശുദ്ധ പ്രണയത്തിന്റെ പ്രവാചക'; മരിയ തോപ്പിലിന്റെ കവിതാസമാഹാരം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

text_fields
bookmark_border
Bahrain
cancel
camera_alt

'വിശുദ്ധ പ്രണയത്തിന്റെ പ്രവാചക' പുസ്തക പ്രകാശനത്തിൽനിന്ന്

മനാമ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ബഹ്റൈൻ പ്രവാസിയും എഴുത്തുകാരിയുമായ മരിയ തോപ്പിലിന്റെ പ്രഥമ കവിതാസമാഹാരമായ ‘വിശുദ്ധ പ്രണയത്തിന്റെ പ്രവാചക’ പ്രകാശനം ചെയ്തു. ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ഹരിതം ബുക്സ് ചെയർമാൻ പ്രതാപൻ തായാട്ട് ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായ ഗീത മോഹൻകുമാർ, പ്രാസംഗികനും എഴുത്തുകാരനുമായ പി.കെ. അനിൽകുമാറിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ സംസാരിച്ച പി.കെ. അനിൽകുമാർ, മരിയ തോപ്പിലിന്റെ കവിതകളെ പ്രശസ്ത സൂഫി കവി റൂമിയുടെ കവിതകളുമായി താരതമ്യം ചെയ്തുകൊണ്ട് അവയിലെ പ്രണയത്തിന്റെയും ആത്മീയതയുടെയും ദാർശനികതയുടെയും തലങ്ങൾ വിശദീകരിച്ചു. സാഹിത്യകാരി ബിജിലി അനീഷ്, കവി വാണി പ്രയാഗ്, വി.ടി. കുരീപ്പുഴ എന്നിവർ ആശംസകൾ നേർന്നു. ജീവിതാനുഭവങ്ങളും പ്രണയവും വിരഹവും സാമൂഹികബോധവും മനുഷ്യസ്നേഹവും ഉൾപ്പെടെയുള്ള വിവിധ തലങ്ങളെ സ്പർശിക്കുന്ന കവിതകളുടെ സമാഹാരമാണ് ‘വിശുദ്ധ പ്രണയത്തിന്റെ പ്രവാചക’. മരിയ തോപ്പിലിന്റെ ആദ്യ കവിതാസമാഹാരത്തിന്റെ പ്രകാശനം മലയാള സാഹിത്യരംഗത്തേക്കുള്ള ശ്രദ്ധേയമായ ഒരു എഴുത്തുകാരിയുടെ കടന്നുവരവായി മാറി. ബഹ്റൈൻ ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ റേഡിയോഗ്രാഫർ ആണ് മരി‍യ തോപ്പിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maria Thoppil Book Released
Next Story