ലുലു ‘സൂപ്പർ ഫ്രൈഡേ’ ഓഫറുകൾക്ക് തുടക്കം; തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 70% വരെ കിഴിവ്
text_fieldsലുലു ‘സൂപ്പർ ഫ്രൈഡേ’ ക്യാമ്പയിന്‍റെ ഉദ്ഘാടനം കസ്റ്റമേഴ്സിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റ് അംഗങ്ങൾ
മനാമ: ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘സൂപ്പർ ഫ്രൈഡേ’ ഓഫറുകൾക്ക് തുടക്കമായി. ഉപഭോക്താക്കളോടൊപ്പം കേക്ക് മുറിച്ച് ആഘോഷമായാണ് ലുലു മാനേജ്‌മെന്റ് സൂപ്പർ ഫ്രൈഡേ ഓഫറുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. നവംബർ 19 മുതൽ 24 വരെ നീണ്ടുനിൽക്കുന്ന ഓഫർ കാലയളവിൽ, തിരഞ്ഞെടുത്ത എല്ലാ വിഭാഗങ്ങളിലെയും ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സ്മാർട്ട്‌ഫോണുകൾ, ടിവികൾ, ലാപ്ടോപ്പുകൾ, കിച്ചൺ അപ്ലയൻസുകൾ എന്നിവയ്ക്ക് വമ്പൻ വിലക്കുറവ് ലഭ്യമാണ്. ഇതോടൊപ്പം തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 0% പലിശയിൽ എളുപ്പമുള്ള തവണ വ്യവസ്ഥകളും ഒരുക്കിയിട്ടുണ്ട്.
വസ്ത്രങ്ങൾക്ക് 70 ശതമാനം വരെ കിഴിവ് ലഭിക്കുന്നതിനൊപ്പം ബ്രാൻഡഡ് ഷൂസുകൾ, ലഗേജുകൾ, ഹോം ഡെക്കർ ഉൽപ്പന്നങ്ങൾ എന്നിവയിലും മികച്ച ഡീലുകളുണ്ട്. കൂടാതെ ഗ്രോസറികൾ, പഴം-പച്ചക്കറി വിഭാഗങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്നിവയ്ക്കും വിസ്മയിപ്പിക്കുന്ന വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ സമയം ഷോപ്പിംഗ് ആസ്വദിക്കുന്നതിനായി ചില പ്രത്യേക ക്ലിയറൻസ് ഓഫറുകൾ ഡിസംബർ 5, 6 തീയതികൾ വരെയും നീളുന്നതാണ്.

