കെ.എസ്.സി.എ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
text_fieldsരാജേഷ് നമ്പ്യാർ, ഡോ. ബിന്ദു നായർ, സജി എം.
നായർ
മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) ബഹ്‌റൈന്റെ 2026-ലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. സംഘടനയുടെ മുതിർന്ന അംഗങ്ങളായ എസ്.എം പിള്ള, പി.ജി സുകുമാരൻ നായർ, ദേവദാസ് നമ്പ്യാർ, ജി.കെ. നായർ, പി.വി. രാധാകൃഷ്ണപിള്ള, അനിൽകുമാർ മുതുകുളം, ദേവദാസ് കുന്നത്ത്, അജയ് കൃഷ്ണൻ, ജെ പി മേനോൻ, രവികുമാർ, സുരേഷ് ബാബു, മുൻ പ്രസിഡന്റുമാരായ സന്തോഷ് കുമാർ, പ്രവീൺ നായർ, മുൻ സെക്രട്ടറിമാർ, വനിതാ അംഗങ്ങൾ തുടങ്ങി നിരവധി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ അരുൺ സി.ടി. സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് രാജേഷ് നമ്പ്യാർ അംഗങ്ങളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകി. തുടർന്ന് റിട്ടേണിംഗ് ഓഫീസർ അഡ്വ. സുജ ജെ.പി. മേനോന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. തിരഞ്ഞെടുപ്പിൽ സ്ഥാനങ്ങളിലേക്ക് മറ്റ് നാമനിർദേശങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ നിലവിലെ പ്രസിഡന്റിനെയും ഭരണസമിതിയെയും തുടർന്നും ചുമതല ഏൽപ്പിക്കാൻ പൊതുയോഗം ഏകകണ്ഠമായി തീരുമാനിച്ചു.
2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി: പ്രസിഡന്റ്: രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി: ഡോ. ബിന്ദു നായർ, വൈസ് പ്രസിഡന്റ്: അനിൽകുമാർ യു.കെ., അസിസ്റ്റന്റ് സെക്രട്ടറി: അനൂപ് എ. പിള്ള, ട്രഷറർ: സജി എം നായർ, അസിസ്റ്റന്റ് ട്രഷറർ: പ്രമോദ് തേരമ്പത്, കൾച്ചറൽ സെക്രട്ടറി: സതീഷ് കെ, സർവീസസ് സെക്രട്ടറി: സുരേഷ് സുകുമാരൻ, മെമ്പർഷിപ്പ് സെക്രട്ടറി: വിനോദ് മേനോൻ, ലിറ്റററി വിംഗ് സെക്രട്ടറി : രതി ഹരിദാസ്, ഗെയിംസ് ആൻഡ് സ്പോർട്സ് സെക്രട്ടറി: ഉണ്ണികൃഷ്ണൻ, ഇൻറ്റേണൽ ഓഡിറ്റർ: അരുൺ സി.ടി. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമായും കൂട്ടായ്മയോടെയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധത പുതിയ ഭരണസമിതി പ്രകടിപ്പിച്ചു.
യോഗത്തിന്റെ സമാപനത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അംഗങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നിലവിലെ ആസ്ഥാനത്ത് നിന്ന് പുതിയ സ്ഥലത്തേക്ക് മാറുന്നതിനും പൊതുയോഗം തീരുമാനിച്ചു. അംഗങ്ങളുടെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തി സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ആഹ്വാനത്തോടെ വാർഷിക പൊതുയോഗം സമാപിച്ചു.

