Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്തനാർബുദ ബോധവൽക്കരണവുമായി കെ.എം.സി.സി വനിതാ വിങ്; ‘പിങ്ക് പൾസ് 2026’ മെഡിക്കൽ ക്യാമ്പിൽ നൂറിലധികം സ്ത്രീകൾ പങ്കെടുത്തു

text_fields
bookmark_border
സ്തനാർബുദ ബോധവൽക്കരണവുമായി കെ.എം.സി.സി വനിതാ വിങ്; ‘പിങ്ക് പൾസ് 2026’ മെഡിക്കൽ ക്യാമ്പിൽ നൂറിലധികം സ്ത്രീകൾ പങ്കെടുത്തു
cancel
camera_alt


കെ.എം.സി.സി വനിതാ വിങ് സംഘടിപ്പിച്ച ‘പിങ്ക് പൾസ് 2026’ പരിപാടിയിൽനിന്ന്


മനാമ: സ്തനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായി കെ.എം.സി.സി ബഹ്‌റൈൻ വനിതാ വിംഗിന്റെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ‘പിങ്ക് പൾസ് 2026’ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

അദ്‌ലിയയിലെ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ നൂറിലധികം സ്ത്രീകൾ പങ്കെടുത്തു. സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്തുക, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുക, സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ക്യാമ്പിനോടനുബന്ധിച്ചു നടന്ന ഔദ്യോഗിക ചടങ്ങ് കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് മാഹിറ ഷമീർ അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൽ അസീസ്, ഹെൽത്ത് വിംഗ് കൺവീനർ ഉമ്മർ മലപ്പുറം എന്നിവർ ആശംസകൾ നേർന്നു. അൽ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ച് മാനേജർ ലിജോ ചാലക്കൽ, അൻസൽ എന്നിവർ സന്നിഹിതരായിരുന്നു. വനിതാ വിംഗ് ജനറൽ സെക്രട്ടറി അഫ്ര തസ്നീം സ്വാഗതവും റിസ്വി അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Breast Cancer Awareness in Bahrain
Next Story