Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ കേരള എഞ്ചിനീയർസ് ഫോറം (കീൻ 4-ന്) പുതിയ സാരഥ്യം

text_fields
bookmark_border
പി.വി. രാധാകൃഷ്ണ പിള്ള പ്രസിഡന്റ്, ഹരികൃഷ്ണൻ ജനറൽ സെക്രട്ടറി
Bahrain
cancel
camera_alt

പി.വി. രാധാകൃഷ്ണ പിള്ള, ഹരികൃഷ്ണൻ, കെ.ജി ബാബുരാജൻ

മനാമ: ബഹ്‌റൈനിലെ കേരളത്തിൽ നിന്നുള്ള എഞ്ചിനീയർമാരുടെ കൂട്ടായ്മയായ കീൻ 4 ന് പുതിയ ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പി.വി. രാധാകൃഷ്ണ പിള്ള പ്രസിഡന്റും ഹരികൃഷ്ണൻ ജനറൽ സെക്രട്ടറിയും, ബഹ്‌റൈനിലെ പ്രമുഖ വ്യവസായി കെ ജി ബാബുരാജൻ അഡ്വൈസറും ലോഹിദാസ് പി, സാജു ജോസ്, ഹാരിസ് മോൻ എന്നിവർ വൈസ് പ്രസിഡന്റുമാർ ആയിട്ടുള്ള വിപുലമായ കമ്മിറ്റിയായാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ബഹ്‌റൈനിലെ എഞ്ചിനീയറിങ് മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മ ശക്തിപ്പെടുത്തുക, അംഗങ്ങൾക്കിടയിൽ പരസ്പര സഹകരണം, സൗഹൃദം, അറിവ്, തൊഴിൽപരമായ മികവ് എന്നിവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ കമ്മിറ്റി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. പുതിയ ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങായ ഇൻഡക്ഷൻ സെറിമണി 2027 ജനുവരി 22-ന് നടക്കും. ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, തൊഴിൽ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് കമ്മിറ്റി അറിയിച്ചു.

മറ്റുഭാരവാഹികൾ: ജോയിന്റ് സെക്രട്ടറി- രാജേഷ് പുഷ്കരൻ, ട്രഷറർ: വിനൂപ് കുമാർ, എന്റർടെയ്ൻമെന്റ് സെക്രട്ടറി: കൃഷ്ണൻ, ജോയിന്റ് സെക്രട്ടറിമാർ – എന്റർടെയ്ൻമെന്റ്: ജോസി , ബുഷ്റ ഹരീഷ്, ജെന്നിഫർ ലാലി ജോൺ, ടെക്നിക്കൽ സെക്രട്ടറി: സുനിൽ ജോർജ്, മെമ്പർഷിപ്പ് സെക്രട്ടറി: ആദർശ് മാധവൻകുട്ടി, ജോയിന്റ് സെക്രട്ടറി – മെമ്പർഷിപ്പ്: രഞ്ജിത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: മുരളി, പ്രകാശ് ബാബു, മാത്യു വർഗീസ്, രാഹുൽ, സൗരഭ് എസ് ആർ, രമ്യ, ഷിഹാബ് പൊന്നാനി, അശ്വിനി സുന്ദർ, ജിതിൻ കോവൽ, സന്തോഷ് പോൾ, രാജേഷ് സുരേഷ് ബാബു, ദിലീപ് രാമകൃഷ്ണൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KEEN New Office Bearers
Next Story