Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യന്‍ സ്കൂള്‍ അധ്യാപകർക്കും ജീവനക്കാർക്കും കൃത്യമായി വേതനം നൽകണം- യു.പി.പി

text_fields
bookmark_border
വീഴ്ച കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നും ആരോപണം
ഇന്ത്യന്‍ സ്കൂള്‍ അധ്യാപകർക്കും ജീവനക്കാർക്കും കൃത്യമായി വേതനം നൽകണം- യു.പി.പി
cancel

മനാമ: ഇന്ത്യൻ സ്കൂളിലെ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും കൃത്യസമയത്ത് വേതനം നൽകേണ്ടത് സ്കൂൾ ഭരണസമിതിയുടെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നും, ഇതിൽ തുടർച്ചയായി വീഴ്ച വരുന്നത് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും കുട്ടികളുടെ പഠനാന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുമെന്നും യുണൈറ്റഡ് പാരന്റ് പാനൽ (യു.പി.പി.) ചൂണ്ടിക്കാട്ടി.

ശമ്പളം വൈകുന്നത് അധ്യാപകരിലും ജീവനക്കാരിലും സൃഷ്ടിക്കുന്ന മാനസികവും സാമ്പത്തികവുമായ സമ്മർദം സ്വാഭാവികമായും അധ്യാപനപ്രവർത്തനങ്ങളെയും വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കുമെന്ന കാര്യത്തിൽ ഭരണസമിതി ഗൗരവമായി ചിന്തിക്കണം.

ഇതിനിടെ, വായ്പയുടെ തിരിച്ചടവിനായി സ്കൂളിൽ ഇൻഫ്രാസ്ട്രക്ചർ ഫീസ് എന്ന പേരിൽ ഓരോ കുട്ടിയിൽ നിന്നും ശരാശരി നാലര ദിനാറോളം അധികമായി ഈടാക്കിവരുന്നുണ്ട്. വായ്പയുടെ തിരിച്ചടവ് കഴിഞ്ഞ മാര്‍ച്ചിലോ, ഏപ്രിലിലോ പൂർത്തിയായിട്ടും, അധ്യാപകർക്കും ജീവനക്കാർക്കും കൃത്യമായി വേതനം നൽകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടത് ഗൗരവകരമായ കാര്യമാണെന്ന് യു.പി.പി അറിയിച്ചു. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ സ്കൂളിന്റെ നിലനിൽപ്പിനെയും വിദ്യാഭ്യാസ നിലവാരത്തെയും ബാധിക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ടെന്നും, വേതനം കൃത്യമായി നൽകുന്നതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, സ്കൂളിന്റെ സാമ്പത്തികവും ഭരണപരവുമായ പ്രവർത്തനങ്ങൾ സുതാര്യവും ഉത്തരവാദിത്തപരവുമാക്കണമെന്നും യു.പി.പി പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian school teachers and employees should be paid their salaries properly UPP
Next Story