Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആവേശമായി ഹോപ്പ് പ്രീമിയർ ലീഗ് - ഹോപ്പ് ചാമ്പ്യൻസ് കപ്പ് ടൂർണമെന്‍റുകൾ

text_fields
bookmark_border
ആവേശമായി ഹോപ്പ് പ്രീമിയർ ലീഗ് - ഹോപ്പ് ചാമ്പ്യൻസ് കപ്പ് ടൂർണമെന്‍റുകൾ
cancel

മനാമ: ആവേശവും ആകാംഷയും നിറച്ച് മൂന്ന് ദിവസം നീണ്ട് നിന്ന ഹോപ്പ് പ്രീമിയർ ലീഗ് - ചാമ്പ്യൻസ് കപ്പ്‌ ടൂർണമെന്റുകൾ വിജയകരമായി പര്യവസാനിച്ചു. സിഞ്ചിലെ അൽ അഹ്‌ലി ക്ലബ്ബിൽ ഒക്ടോബർ 28, 29, 30 ദിവസങ്ങളിൽ പകലും രാത്രിയുമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ബി.എം.സിയുടെ ബാനറിൽ സംഘടിപ്പിച്ച ക്രിക്കറ്റ്‌ - ഫുട്ബോൾ ടൂർണമെന്റുകൾക്ക് ബഹ്‌റൈൻ ക്രിക്കറ്റ്‌ ഫെഡറഷനും, കേരള ഫുട്ബോൾ അസോസിയേഷനും, ബ്രോസ് ആൻഡ് ബഡീസ് ക്രിക്കറ്റ്‌ ടീമും സഹകരിച്ചു.

ഇന്ത്യൻ ഫെൻസിങ് ചീഫ് കോച്ച് സാഗർ ലഗു ആണ് ടൂർണമെന്‍റുകൾ ഉദ്ഘാടനം ചെയ്തത്. ജില്ലാ ടീമുകൾ ഉൾപ്പടെ ബഹ്‌റൈനിലെ പതിനഞ്ച് പ്രമുഖ അസോസിയേഷനുകൾ മത്സരിച്ച സോഫ്റ്റ്‌ ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റിൽ, അനന്തപുരി അസോസിയേഷൻ ഹോപ്പ് പ്രീമിയർ ലീഗ് നാലാം സീസണിന്റെ ജേതാക്കളായി. വോയ്‌സ് ഓഫ് മാമ്പ, വോയ്‌സ് ഓഫ് ആലപ്പി എന്നീ ടീമുകൾ യഥാക്രമം ഫസ്റ്റ് റണ്ണാർ അപ്പ്‌, സെക്കന്റ്‌ റണ്ണാർ അപ്പ്‌ കിരീടം നേടി.

ബഹ്‌റൈനിലെ പ്രൊഫഷണൽ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഹോപ്പ് സംഘടിപ്പിച്ച ഹോപ്പ് ചാമ്പ്യൻസ് കപ്പിനും അൽ അഹ്‌ലി ക്ലബ്‌ വേദിയായി. പ്രഥമ ഹോപ്പ് ചാമ്പ്യൻസ് കപ്പ്‌ -ഫുട്ബോൾ ടൂർണമെന്റിൽ മറീന എഫ് സി കിരീടം നേടിയപ്പോൾ ഹയാത് കൊണ്ടോട്ടി എഫ് സി റണ്ണർ അപ്പ് ആയി. മത്സരങ്ങൾക്കൊപ്പം ബഹ്‌റൈനിലെ പ്രശസ്തരായ മ്യൂസിക് ബാൻഡുകളുടെ ലൈവ് മ്യൂസിക്കൽ ഷോയും സംഘടിപ്പിച്ചിരുന്നു. ടൂർണമെന്റ് വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവരോടും ഹോപ്പ് പ്രസിഡന്റ് മനോജ്‌ സാമ്പൻ, സെക്രട്ടറി ശ്യാംജിത്ത് കമൽ എന്നിവർ നന്ദി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain Hope Tournament Concludes Successfully
Next Story