Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.എസ്.എസ് എജുക്കേഷനൽ എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു

text_fields
bookmark_border
ജി.എസ്.എസ് എജുക്കേഷനൽ എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു
cancel

മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്) സൊസൈറ്റി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ‘ജി.എസ്.എസ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് 2026’ വിതരണം ചെയ്തു. ചടങ്ങ് മാവേലിക്കര പാർലമെൻറ് അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ ജി.എസ്.എസ് കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് അവാർഡുകളും സർട്ടിഫിക്കറ്റും നൽകി. ചടങ്ങിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോൻ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം മിഥുൻ മോഹൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ജി.എസ്.എസ് ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ സതീഷ് കുമാർ, ലേഡീസ് വിങ് പ്രസിഡന്റ് ശ്രീജയ് ബിനോ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഒൻപത് ദിവസം നീണ്ടുനിന്ന നവരാത്രി ആഘോഷങ്ങളിൽ ക്ലാസിക്കൽ ഡാൻസ് അവതരിപ്പിച്ച കുട്ടികൾക്ക് ചടങ്ങിൽ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. കൂടാതെ ജി.എസ്.എസിൽ സംഘടിപ്പിച്ച വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഡയറക്ടർ ബോർഡ് അംഗങ്ങൾ നേതൃത്വം നൽകിയ ചടങ്ങുകൾക്ക് അസിസ്റ്റന്റ് സെക്രട്ടറി ദേവദത്തൻ നന്ദി രേഖപ്പെടുത്തി, ചടങ്ങിൽ ശ്രീജ സനീഷ് അവതാരകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - GSS Educational Excellence Awards
Next Story