Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരേഷ് മണ്ടോടിക്ക് യാത്രയയപ്പ് നൽകി

text_fields
bookmark_border
സുരേഷ് മണ്ടോടിക്ക് യാത്രയയപ്പ് നൽകി
cancel

മനാമ: പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് സുരേഷ് മണ്ടോടിക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. ചടങ്ങിൽ ജില്ല പ്രസിഡന്റ് ശ്രീജിത്ത് പനായി അധ്യക്ഷത വഹിച്ചു. വിൻസെന്റ് തോമസ് സ്വാഗതം ആശംസിച്ചു.

ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി മനു മാത്യു, ദേശീയ വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ദേശീയ ട്രഷറർ ലത്തീഫ് ആയഞ്ചേരി, ദേശീയ ജനറൽ സെക്രട്ടറി എം.എസ്. സെയ്ദ്, ദേശീയ സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപ്പാറ ദേശീയ കമ്മറ്റി അംഗം ബിജുബാൽ സികെ എന്നിവർ സംസാരിച്ചു.

സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും സുരേഷ് മണ്ടോടി നൽകിയ നിസ്വാർത്ഥ സേവനങ്ങളെയും സംഭാവനകളെയും നേതാക്കൾ അനുസ്മരിക്കുകയും യാത്രാമംഗളങ്ങൾ നേരുകയും ചെയ്തു. ദേശീയ, ജില്ലാ ഭാരവാഹികളും പ്രവർത്തകരും കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. പ്രദീപ് മൂടാടി നന്ദി രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Farewell Accorded to Suresh Mandodi
Next Story