Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.എം.സി ഓണാഘോഷങ്ങൾക്ക് കൊടിയിറങ്ങി

text_fields
bookmark_border
ബി.എം.സി ഓണാഘോഷങ്ങൾക്ക് കൊടിയിറങ്ങി
cancel
camera_alt

ബി.എം.സി ഓണാഘോഷമായ ശ്രാവണ മഹോത്സവം 2026 –ന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവർ

മനാമ: ബി.എം.സി ഓണാഘോഷമായ ശ്രാവണ മഹോത്സവം 2026 –ന്റെ ഗ്രാൻഡ് ഫിനാലെയും, കേരളപ്പിറവി ദിനാഘോഷവും, ഹാപ്പി സൺഡേയും അതിവിപുലമായി സംഘടിപ്പിച്ചു. പരിപാടിയിൽ നോർത്തേൺ ഗവർണറേറ്റിലെ ഹെഡ് ഓഫ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെൻറ് ഇസാം ഇസ അൽഖയാത്ത് മുഖ്യാതിഥിയായും,

വിശിഷ്ടാതിഥിയായി ബഹ്‌റൈൻ റേഡിയോ ഡയറക്ടറും പ്രമുഖ ബിസിനസ്കാരനുമായ മുഹമ്മദ് അൽ ജാബർ, ബി.എം.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2026 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കരുവന്നൂർ, ജനറൽ കൺവീനർ ബിജു കൂരോപ്പട ഓണസദ്യ കമ്മറ്റി ജനറൽ കൺവീനർ ഇവി രാജീവൻ, ചീഫ് കോഡിനേറ്റർ സുനീഷ് എം എസ്, ബി.എം.സി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ എന്നിവരും പങ്കെടുത്തു. ചടങ്ങിൽ ഫ്രാൻസിസ് കൈതാരത്ത് സ്വാഗതം പറഞ്ഞു. കേരളത്തിൻറെ എഴുപതാമത് പിറന്നാൾ അതിഥികൾ ഏവരും വേദിയിൽ കേക്കുമുറിച്ച് ആഘോഷിച്ചു.

ശ്രാവണ മഹോത്സവം 2026ന് എല്ലാവിധ പിന്തുണയും നൽകി ഒപ്പം നിന്ന് പ്രവർത്തിച്ചവരെ വേദിയിൽ മെമെന്റോ നൽകി ആദരിച്ചു. ഒപ്പം രണ്ടു മാസത്തിൽ ഒരിക്കൽ നടത്തുന്ന ഹാപ്പി സൺഡേയിൽ പിറന്നാൾ, വിവാഹ വാർഷികം ആഘോഷിക്കുന്നർ ചേർന്ന് കേക്ക് മുറിച്ചു ആഘോഷിച്ചു. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിരവധിപേരും ബി.എം.സി കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിക്ക് ജെമി ജോൺ നന്ദി രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BMC celebrates Onam
Next Story