Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിസ തട്ടിപ്പിനിരയായ കുടുംബത്തിന് കൈത്താങ്ങ്

text_fields
bookmark_border
Bahrain
cancel

മനാമ: വിസ തട്ടിപ്പിനിരയായി ബഹ്‌റൈനിലെത്തിയ കുടുംബത്തിന് നാട്ടിലേക്ക് മടങ്ങാൻ കേരള ഗ്യാലക്സി ഗ്രൂപ്പിന്റെ കൈത്താങ്ങ്. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റിനായി ഗ്രൂപ്പിനെ സമീപിച്ച കുടുംബത്തിന് പ്രവാസി മലയാളീസ് ബഹ്‌റൈൻ ഗ്രൂപ്പ് അംഗങ്ങളും കേരള ഗ്യാലക്സി ഗ്രൂപ്പ്‌ അംഗങ്ങളും ചേർന്ന് സമാഹരിച്ച ധനസഹായം ഉപയോഗിച്ച് ടിക്കറ്റ് എടുത്തുനൽകി.

ബി.എം.സി ഹാളിൽ നടന്ന ചടങ്ങിൽ കേരള ഗ്യാലക്സി ഗ്രൂപ് രക്ഷാധികാരി വിജയൻ കരുമലയും, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തും, വിനോദ് അരൂരും ചേർന്ന് ടിക്കറ്റുകൾ കൈമാറി. ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് ധനസഹായം സമാഹരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഗഫൂർ മയ്യന്നൂർ, സതീഷ് നരിക്കാട്ടേരി, വിജയൻ, വിനോദ് അരൂർ, റഷീദ് അതുല്യ, സന്ധ്യ എന്നിവർ നേതൃത്വം നൽകി. സഹായപ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ അംഗങ്ങൾക്കും കേരള ഗ്യാലക്സി ഗ്രൂപ്പ് രക്ഷാധികാരി വിജയൻ കരുമല നന്ദി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain Visa Fraud Support
Next Story