Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനസ് നാട്ടികയെ അനുസ്മരിച്ചു

text_fields
bookmark_border
news
cancel

ദുബൈ: കെ.എം.സി.സി പ്രവർത്തകനും, സി.എച്ച് സെന്‍റർ അംഗവുമായിരുന്ന അനസ് നാട്ടിക സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും പാതയിൽ ജീവിച്ചിരുന്ന വ്യക്തിത്വമാണെന്നു ദുബൈ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയും, നാട്ടിക മണ്ഡലം കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. പ്രവാസലോകത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരികയും പ്രതിസന്ധികളോട് കഠിനമായി പോരാടി ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതിനിടയിലാണ് റോഡപകടത്തിന്‍റെ രൂപത്തിൽ വിധി അനസിനെ കവർന്നത്.

നാടിന്‍റെയും പാവപ്പെട്ടവരുടെയും കണ്ണീരൊപ്പാൻ എപ്പോഴും മുന്നിൽ നിന്നിരുന്ന അനസിന്‍റെ വിയോഗം തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി. അനുസ്മരണ യോഗത്തിൽ കെ.എം.സി.സി ജില്ല പ്രസിഡന്‍റ് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് തൃശൂർ ജില്ല സെക്രട്ടറി കെ.കെ. ഹംസക്കുട്ടി, മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് ഫസലുദീൻ ഖമർ, കെ.എം.സി.സി ജില്ല, മണ്ഡലം ഭാരവാഹികളായ ഗഫൂർ പട്ടിക്കര, ആർ.വി.എം. മുസ്തഫ, അഷ്‌റഫ് കൊടുങ്ങല്ലൂർ, മുഹമ്മദ് വെട്ടുകാട്, അബു ഷമീർ, ജംഷീർ പാടൂർ, ഹനീഫ് തളിക്കുളം, നൗഫൽ പുത്തൻപുരക്കൽ, ഷക്കീർ ഉപ്പാട്ട്, മുബഷിർ ഉസ്മാൻ, സത്താർ പട്ടാറ്റ്, ഷാഹിർ ചെറുതുരുത്തി എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Anas Nattika remembered
Next Story