Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഫുർഖാൻ സെൻ്റർ ത്രൈമാസ കാമ്പയിൻ അവലോകന സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
അൽ ഫുർഖാൻ സെൻ്റർ ത്രൈമാസ കാമ്പയിൻ അവലോകന സംഗമം സംഘടിപ്പിച്ചു
cancel
camera_alt

 അൽ ഫുർഖാൻ സെൻ്റർ ത്രൈമാസ  കാമ്പയിൻ അവലോകന സംഗമത്തിൽ നിന്ന്

മനാമ: അൽ ഫുർഖാൻ സെൻ്റർ നടത്തിവരുന്ന ത്രൈമാസ കാമ്പയിന്റെ അവലോകന സംഗമം സംഘടിപ്പിച്ചു. അൽ ഫുർഖാൻ സെൻ്റർ ഹാളിൽ നടന്ന പരിപാടിയിൽ ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അവലോകന പ്രഭാഷണം നടത്തി.

ഐ.എസ്.എം സംസ്ഥാന വ്യാപകമായി ‘മുഹമ്മദ് നബി: മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ എന്ന പ്രമേയത്തിൽ നടത്തിവരുന്ന പ്രബോധന പരിപാടികളുടെ ഭാഗമായാണ് അൽ ഫുർഖാൻ സെൻ്റർ കാമ്പയിൻ സംഘടിപ്പിക്കുന്നത്. കുടുംബ സംഗമങ്ങൾ, ഉദ്ബോധന പ്രഭാഷണങ്ങൾ, സ്ക്വാഡ് പ്രവർത്തനങ്ങൾ, ഡിജിറ്റൽ മീഡിയ പ്രചാരണങ്ങൾ, വിദ്യാർത്ഥി സംഗമം തുടങ്ങിയ വിവിധ പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടന്നു വരുന്നു.

കഴിഞ്ഞ മാസം ആരംഭിച്ച കാമ്പയിൻ ബഹ്‌റൈൻ മുൻ പാർലമെന്റ് അംഗവും പ്രഭാഷകനുമായ ഡോ. ഈസാ ജാസിം അൽ മുതവ്വയാണ് ഉദ്ഘാടനം ചെയ്തത്. പ്രമുഖ പ്രഭാഷകനും ഗ്രന്ഥകാരനുമായ എം.എം. അക്ബർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചിരുന്നു.

അൽ ഫുർഖാൻ സെൻ്റർ നടത്തിവരുന്ന കാമ്പയിൻ പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് അവലോകന പ്രഭാഷണത്തിൽ ഷുക്കൂർ സ്വലാഹി പറഞ്ഞു. ഗൾഫു രാജ്യങ്ങളിൽ നിന്നും ബഹ്‌റൈനിലാണ് കാമ്പയിൻ ആദ്യം തുടങ്ങിയതെന്ന് അദ്ദേഹം അറിയിച്ചു. ഇസ്‌ലാമിക പ്രബോധനം ഓരോ മുസ്‌ലിമിന്റെയും നിർബന്ധ ബാധ്യതയാണെന്നും കഴിവനുസരിച്ച് അത് നിർവ്വഹിക്കാൻ എല്ലാ വിശ്വാസികളും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ അൽ ഫുർഖാൻ സെൻ്റർ മലയാള വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. എം.എസ്.എം ജനറൽ സെക്രട്ടറി ജംഷീദ് സുല്ലമി ആശംസാ പ്രസംഗവും ശൈഖ് സ്വലാഹുദ്ദീൻ അയ്യൂബി ചുഴലി ഉദ്ബോധനവും നടത്തി. ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതവും ഹിഷാം കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.

മൂസാ സുല്ലമി, ഷറഫുദ്ദീൻ അടൂർ, ബഷീർ മദനി, ബാസിൽ സ്വലാഹി, മാഹിൻ കൊയിലാണ്ടി, മുജീബ് റഹ്‌മാൻ എടച്ചേരി, മുഹമ്മദ് ശാനിദ്, യൂസഫ് കെ.പി., മുബാറക് വി.കെ., അബ്ദുൽ ബാസിത്, അസ്ജദ് കല്ലായി, മുസ്ഫിർ, നസീഫ്, ആഷിക്, ആരിഫ്, ആദിൽ, സമീൽ യൂസഫ്, യൂനുസ്, സബീല യൂസഫ്, സജ്‌ല മുബാറക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Al Furqan Center Holds Quarterly Campaign Review Meet
Next Story