Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightയൂത്ത് സമ്മിറ്റിൽ...

യൂത്ത് സമ്മിറ്റിൽ മുസ്​ലിം ലീഗ് നേതൃത്വത്തിനെതിരെ പ്രതിനിധികളുടെ രൂക്ഷവിമർശനം

text_fields
bookmark_border
യൂത്ത് സമ്മിറ്റിൽ മുസ്​ലിം ലീഗ് നേതൃത്വത്തിനെതിരെ പ്രതിനിധികളുടെ രൂക്ഷവിമർശനം
cancel

മലപ്പുറം: മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഞായറാഴ്ച ആലപ്പുഴയിൽ നടത്തിയ യൂത്ത് സമ്മിറ്റിൽ മുസ്​ലിം ലീഗ് നേതൃത്വത്തിനെതിരെ പ്രതിനിധികളുടെ രൂക്ഷവിമർശനം. യുവജന വിഭാഗത്തിന് മാത-ൃസംഘടനയിൽനിന്ന് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്ന് ചില ജില്ല, സംസ്ഥാന ഭാരവാഹികൾ തുറന്നടിച്ചു. പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉൾപ്പെടെയുള്ളവരെ വേദിയിലിരുത്തിയായിരുന്നു അഭിപ്രായപ്രകടനം. ഹർഷാരവങ്ങളോടെയാണ് സദസ്സ്​ ഇത് വരവേറ്റത്. 

പ്രതിപക്ഷത്തെ പ്രമുഖ യുവജന സംഘടനയായ യൂത്ത് ലീഗ് വിവിധ സമരങ്ങളുമായി രംഗത്തെത്തുമ്പോൾ ലീഗ് നേതൃത്വത്തിൽനിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് പ്രതിനിധികൾ പരാതിപ്പെട്ടു. പാലക്കാട്, വയനാട് ജില്ലകളിൽ നിന്നുള്ളവരാണ് വിമർശനത്തിന് തുടക്കമിട്ടത്. ലീഗ് ഭാരവാഹിത്വത്തിൽ യൂത്ത് ലീഗിന് പ്രാതിനിധ്യമില്ല. തെരഞ്ഞെടുപ്പ് രാഷ്​ട്രീ‍യത്തിലും യുവാക്കളെ പാർട്ടി അവഗണിക്കുകയാണ്. യൂത്ത് കോൺഗ്രസിന് കോൺഗ്രസും ഡി.വൈ.എഫ്.ഐക്ക് സി.പി.എമ്മും നൽകുന്ന പ്രാധാന്യം കണ്ട് പഠിക്കണമെന്നും യൂത്ത് ലീഗ് ഭാരവാഹികൾ മാതൃസംഘടനാ നേതാക്കളെ ഉണർത്തി. 

250ഓളം പ്രതിനിധികൾ പങ്കെടുത്ത യൂത്ത് സമ്മിറ്റി​​െൻറ പൊതുവികാരമെന്നോണമായിരുന്നു വിമർശനത്തിന് ലഭിച്ച കൈയടി. വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളാണ് യൂത്ത് ലീഗ് നേതാക്കളെ ഇതിന് പ്രേരിപ്പിച്ചത്. സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിനുമുമ്പ് അഭിപ്രായം പ്രകടിപ്പിക്കാൻ ലഭിച്ച അവസാന അവസരമായി യൂത്ത് സമ്മിറ്റിനെ ഉപയോഗപ്പെടുത്തുകയായിരുന്നു ഇവർ. വിവാദ പോസ്​റ്റിട്ട എം.എസ്.എഫ് ദേശീയ ഭാരവാഹി എൻ.എ. കരീമിനെതിരെ കടുത്ത നടപടിയെടുത്തത് ശരിയായില്ലെന്ന് ചിലർ പരോക്ഷമായി നേതൃത്വത്തെ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlyouth league summit
News Summary - youth league summit
Next Story