Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസംഘടന...

സംഘടന തെരഞ്ഞെടുപ്പിനോട്​ മുഖം തിരിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വം

text_fields
bookmark_border
youth-congress
cancel

പാ​ല​ക്കാ​ട്: അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വം സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ ചു​മ​ത​ല​യേ​ൽ​പ്പി​ച്ച സ്വ​കാ​ര് യ ഏ​ജ​ൻ​സി​യാ​യ ‘ഫെ​യി​മി’​​െൻറ പ്ര​തി​നി​ധി​ക​ളാ​യെ​ത്തി​യ ജി​ല്ല റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രോ​ട് സ​ഹ​ക ​രി​ക്കാ​തെ കോ​ൺ​ഗ്ര​സ്-​യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​​െൻറ കെ​ട്ടു​റ​പ്പി​നെ സാ​ ര​മാ​യി ബാ​ധി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് രീ​തി മാ​റ്റി സ​മ​വാ​യ​ത്തി​ലൂ​ടെ ക​മ്മി​റ്റി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വം ത​ള്ളി​യ​താ​ണ് ബ​ഹി​ഷ്ക​ര​ണ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്.

ഷെ​ഡ്യൂ​ൾ പ്ര​കാ​രം പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള സ​മ​യം തു​ട​ങ്ങി​യി​ട്ടും ഇ​രു​ഗ്രൂ​പ്പു​ക​ളും നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രെ കാ​ണാ​നും ത​യാ​റാ​യി​ട്ടി​ല്ല. ഉ​മ്മ​ൻ​ചാ​ണ്ടി​യും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വ​ത്തെ എ​തി​ർ​പ്പ് അ​റി​യി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. അ​തി​നി​ടെ, യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ലു​വ മു​ൻ​സി​ഫ് കോ​ട​തി ന​ൽ​കി​യ സ്‌​റ്റേ ഹൈ​കോ​ട​തി ഒ​ഴി​വാ​ക്കി​യ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​വീ​ന്ദ്ര​ദാ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ, സ്​​റ്റേ നി​ല​നി​ർ​ത്തു​ക​യാ​ണ് കോ​ട​തി ചെ​യ്ത​തെ​ന്നും അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ധി​യെ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ച് ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്ത് വ​ന്നു.

ഒ​രു വ​ർ​ഷം മു​മ്പ് ക​ഴി​ഞ്ഞ അം​ഗ​ത്വ വി​ത​ര​ണ ക​ണ​ക്ക് പ്ര​കാ​രം കേ​ര​ള​ത്തി​ൽ നി​ന്ന് അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വ​ത്തി​ന് ഏ​ഴ് കോ​ടി രൂ​പ പി​രി​ഞ്ഞ് കി​ട്ടി​യി​ട്ടു​ണ്ട്. ഭാ​ര​വാ​ഹി മോ​ഹി​ക​ൾ കെ​ട്ടി​വെ​ക്കു​ന്ന തു​ക ഏ​ക​ദേ​ശം പ​ത്ത്​ കോ​ടി​യോ​ളം വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ര​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ക​ണ​ക്കും ഇ​ത്ത​വ​ണ​ത്തെ അം​ഗ​ത്വ വി​ത​ര​ണ​ത്തി​​​െൻറ ക​ണ​ക്കും അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വം പു​റ​ത്തു​വി​ടാ​ത്ത​ത് ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ഒ​രാ​ൾ​ക്ക് ഒ​രു രൂ​പ ന​ൽ​കി അം​ഗ​ത്വ​മെ​ടു​ക്കാം. എ​ന്നാ​ൽ, ഓ​ൺ​ലൈ​നാ​യി 75 രൂ​പ​യും ഓ​ഫ് ലൈ​നാ​യി 140 രൂ​പ​യും വാ​ങ്ങി​യ​തി​ലൂ​ടെ അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വ​വും സ്വ​കാ​ര്യ ഏ​ജ​ൻ​സി​യും കോ​ടി​ക​ളാ​ണ് നേ​ടി​യ​തെ​ന്ന്​ ഇൗ ​ന​ട​പ​ടി​േ​യാ​ട്​ വി​േ​യാ​ജി​പ്പു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സം​സ്ഥാ​നം-7000, ജി​ല്ല-3000, ബ്ലോ​ക്ക്-1500, മ​ണ്ഡ​ലം-750 എ​ന്നീ പ്ര​കാ​രം തു​ക കെ​ട്ടി​വെ​ക്ക​ണം. ഇ​ത് ഭ​ര​ണ​ഘ​ട​ന​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും​ ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccmalayalam newsPolitic's NewsYouth Congress Election
News Summary - Youth Congress Election KPCC -Politic's News
Next Story