Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചങ്ങരംകുളത്ത്​ യൂത്ത്കോണ്‍ഗ്രസ്​–ഡി.വൈ.എഫ്.ഐ സംഘര്‍ഷം

text_fields
bookmark_border
ചങ്ങരംകുളത്ത്​ യൂത്ത്കോണ്‍ഗ്രസ്​–ഡി.വൈ.എഫ്.ഐ സംഘര്‍ഷം
cancel

ചങ്ങരംകുളം: ചങ്ങരംകുളത്ത് യൂത്ത്കോണ്‍ഗ്രസ്​–ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘര്‍ഷം. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പോസ്​റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട്​ യൂത്ത് കോണ്‍ഗ്രസ്​, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോസ്​റ്റർ പതിക്കുന്ന സമയം ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി വാക്കുതർക്കമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. ഏറെനേരം പ്രശ്നങ്ങൾ നിലനിന്നു. ഒടുവിൽ ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയുമായിരുന്നു. 

കഴിഞ്ഞ ആഴ്ചയിലും പ്രദേശത്ത് കോൺഗ്രസ്, സി.പി.എം സംഘർഷം നടന്നിരുന്നു. വിരുന്നുസൽക്കാരത്തിനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സി.പി.എം പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇതേതുടർന്ന് തുടർന്നുണ്ടായ സംഘർഷത്തിൽ ഇരു പാർട്ടികളിലെയും പ്രവർത്തകർക്ക്​ പരിക്കേറ്റിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - youth congress dyfi conflict -kerala news
Next Story