Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഭാര്യയെ വനിതാമതിലിൽ...

ഭാര്യയെ വനിതാമതിലിൽ പ​​െങ്കടുപ്പിക്കാത്ത നേതാക്കൾക്കെതിരെ സി.പി.എം നടപടി

text_fields
bookmark_border
ഭാര്യയെ വനിതാമതിലിൽ പ​​െങ്കടുപ്പിക്കാത്ത നേതാക്കൾക്കെതിരെ സി.പി.എം നടപടി
cancel

കൊച്ചി: ഭാര്യയെ വനിതാമതിലിൽ പ​​െങ്കടുപ്പിക്കാത്ത നേതാക്കൾക്കെതിരെ നടപടിക്കൊരുങ്ങി സി.പി.എം. ഏരിയ കമ്മിറ് റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറി, അംഗങ്ങൾ, ബ്രാഞ്ച്​ സെക്രട്ടറി തുടങ്ങി പാർട്ടിയിൽനിന്ന്​ അലവൻസ്​ പറ് റുന്ന നേതാക്കളാണ്​ നടപടി ഭീഷണി നേരിടുന്നത്​. ഇത്തരക്കാരെ കണ്ടെത്തി വിശദീകരണം തേടാൻ സംസ്​ഥാന നേതൃത്വം കീഴ്​ഘടകങ്ങൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. ഇതു സംബന്ധിച്ച്​ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ്​ പരിശോധനക്ക്​ പാർട്ടി നേതൃത്വം തയാറായത്​.

പ്രാഥമിക വിലയിരുത്തലിൽ ഇത്തരത്തിൽ നിരവധി നേതാക്കൾ ഭാര്യയെയും കുടുംബാംഗങ്ങളെയും പരിപാടിയിൽ പ​െങ്കടുപ്പിക്കുന്ന കാര്യത്തിൽ വീഴ്​ച വരുത്തിയതായി കണ്ടെത്തിയിരുന്നു. വനിതാമതിൽ വിജയിപ്പിക്കാൻ ഒാടിനടന്ന്​ മറ്റുള്ളവരെ നിർബന്ധിച്ച്​ പരിപാടിയിൽ പ​െങ്കടുപ്പിച്ച ഇവർ സ്വന്തം കാര്യത്തിൽ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നാണ്​ പാർട്ടിയുടെ വിലയിരുത്തൽ. ​ജില്ല കമ്മിറ്റി മുതൽ താഴോട്ട്​ ഒാരോ ഘടകങ്ങളും യോഗം ചേർന്ന്​ പരിപാടിയുടെ അവലോകനം നടത്തുകയും നേതാക്കളുടെ വീഴ്​ച പരിശോധിക്കുകയും ചെയ്യും. തുടർന്നായിരിക്കും നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimkerala newsmalayalam newswomen wall
News Summary - women wall cpim- kerala news
Next Story