ന്യൂനപക്ഷ മതമേലധ്യക്ഷന്മാരെ അണിനിരത്താൻ സി.പി.എം
text_fieldsതിരുവനന്തപുരം: വനിതാ മതിലിൽ ന്യൂനപക്ഷ മതമേലധ്യക്ഷന്മാരെ അണിനിരത്തി വർഗീയമ തിൽ എന്ന യു.ഡി.എഫ് ആക്ഷേപത്തെ മറികടക്കാൻ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത് തിൽ തീരുമാനം. നവോത്ഥാന മൂല്യസംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തി സൃഷ്ടിക്കുന്ന മതിലിെൻറ സംഘാടകസമിതിയിൽനിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കി ഹൈന്ദവ മതിലിനാണ് സർക്കാറും എൽ.ഡി.എഫും രൂപംനൽകുന്നതെന്ന ആക്ഷേപം മറികടക്കണമെന്ന നിലപാടാണ് യോഗത്തിൽ ഉയർന്നത്. സംഘാടക ചുമതലയുള്ള ജില്ല ഭരണകൂടങ്ങൾ എല്ലാ ന്യൂനപക്ഷ മതമേലധ്യക്ഷന്മാരെയും ക്ഷണിക്കും. വനിതാ മതിലിൽ സി.പി.എമ്മിേൻറതുൾെപ്പടെ ഇടതു ദേശീയ വനിതാ നേതാക്കളെ അണിനിരത്താനും ധാരണയായി.
വനിതാ മതിലിനെതിരായ രാഷ്ട്രീയ പ്രചാരണം നേരിടാൻ പാർട്ടി വനിതാ അംഗങ്ങൾ ഉൾപ്പെടെ ഗൃഹസന്ദർശനം നടത്തും. ഒരു വീടുപോലും ഒഴിവാക്കരുതെന്ന കർശന നിദേശം കീഴ്ഘടകങ്ങൾക്ക് നൽകും. എന്നാൽ, യു.ഡി.എഫ് നേതൃത്വത്തിെൻറ ആക്ഷേപത്തിന് ആവശ്യത്തിൽ കവിഞ്ഞ പ്രാധാന്യം നൽകേണ്ടതിന്നെന്ന ധാരണയും യോഗത്തിലുണ്ടായി. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് നേതാവിെൻറ ആക്ഷേപങ്ങൾക്ക് അപ്പപ്പോൾ മറുപടി നൽകും. എൽ.ഡി.എഫ് വികസനത്തിൽ ആകാവുന്നത്ര കക്ഷികളെ ഉൾക്കൊണ്ട് മുന്നോട്ടുപോകാനും ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
