തമിഴ്നാട് കോൺഗ്രസിൽ വൻ അഴിച്ചുപണി
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട് സംസ്ഥാന കോൺഗ്രസിൽ വൻ അഴിച്ചുപണി. ശനിയാഴ്ച രാത്രി എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. എസ്. തിരുനാവുക്കരസിന് പകരം 67കാരനായ കെ.എസ്. അഴഗിരിയാണ് പുതിയ പി.സി.സി പ്രസിഡൻറ്.
മയൂര ജയകുമാർ, കെ. ജയകുമാർ, എം.കെ. വിഷ്ണുപ്രസാദ്, എച്ച്. വസന്ത്കുമാർ എന്നിവർ വർക്കിങ് പ്രസിഡൻറുമാരായിരിക്കും. മുൻ എം.പികൂടിയായ കെ.എസ്. അഴഗിരി മുതിർന്ന നേതാവായ പി. ചിദംബരത്തിെൻറ അടുത്ത അനുയായിയാണ്.
2009ൽ കടലൂരിൽനിന്നാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു തവണ എം.എൽ.എയായി. സംസ്ഥാനത്ത് ഡി.എം.കെ മുന്നണിയിലെ പ്രധാന ഘടകകക്ഷിയാണ് കോൺഗ്രസ്. ഡി.എം.കെ സഖ്യത്തിെൻറ വിജയത്തിനായി പ്രവർത്തിക്കുമെന്ന് കെ.എസ്. അഴഗിരി പ്രസ്താവിച്ചു.
