Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി പിന്തുണ യു.ഡി.എഫിന്​

text_fields
bookmark_border
hameed-vaniyambalam
cancel

തിരുവനന്തപുരം: ലോക്​സഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഒാഫ്​ ഇന്ത്യ കേരളത്തിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന്​ സംസ്​ഥാന പ്രസിഡൻറ്​ ഹമീദ്​ വാണിയമ്പലം വാർത്തസമ്മേളനത്തിൽ അറിയിച്ചു. 20 മണ്ഡലങ്ങളിലും ​െവൽഫെയർ പാർട്ടിക്ക്​ സ്​ഥാനാർഥികളുണ്ടാവില്ല. സംസ്​ഥാനത്ത്​ പ്രധാനമായും എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്​ മത്സരം. രണ്ടുകൂട്ടരും ബി.ജെ.പി സഖ്യത്തെ അധികാരത്തിൽനിന്ന്​ പുറത്താക്കണമെന്ന്​ ആ​​ഗ്രഹിക്കുന്നു.

എൽ.ഡി.എഫിന്​ നേതൃത്വം നൽകുന്ന സി.പി.എം ഇപ്പോൾ ദേശീയരാഷ്​ട്രീയത്തിൽ പ്രസക്ത കക്ഷിയല്ല. അവര്‍ക്ക് ശക്തിയുള്ളത് കേരളത്തില്‍ മാത്രമാണ്. യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസാകട്ടെ, രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമ​​​​​​െൻറില്‍ കേവല ഭൂരിപക്ഷം നേടാനോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടിയുമാണ്​. കോണ്‍ഗ്രസിനും അവരുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ മതേതര സര്‍ക്കാറിന്​ സാധ്യത തെളിയൂ.

രാജ്യത്ത്​ അഴിമതിയും കോർപറേറ്റ്​വത്​കരണവും വർധിച്ച​ു. റഫാൽപോലെ പ്രധാനമന്ത്രിതന്നെ അഴിമതി ആരോപണം നേരിടുന്ന സാഹചര്യങ്ങളുണ്ടാവുന്നു. രാജ്യത്തി​​​​​​​െൻറ സമ്പദ്​വ്യവസ്​ഥ പൂർണമായി തകർന്നു. ബി.ജെ.പി അധികാരത്തിൽ വന്നാൽ 2019ലേത്​ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന സൂചനകളാണ്​ അമിത്​ ഷായും സാക്ഷി മഹാരാജുമെല്ലാം നൽകുന്നത്​. അതിനാൽ എൻ.ഡി.എ സഖ്യ​ത്തെ അധികാരത്തിൽനിന്ന്​ മാറ്റിനിർത്തേണ്ടത്​ ജനാധിപത്യവിശ്വാസികളുടെ പൊതുബാധ്യതയാണ്​.

സംസ്​ഥാന ഭരണവും തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടണം. മൂന്നുവർഷത്തെ ഭരണം ജനവിരുദ്ധമാണ്​. പ്രളയപുനർനിർമാണത്തിന്​ ​ക്രിയാത്മക കാഴ്​ചപ്പാട്​ രൂപപ്പെടുത്തി നടപ്പാക്കാനായിട്ടില്ല. സംഘ്​പരിവാർ സർക്കാറുകൾ പുലർത്തുന്ന പൊലീസ്​ നയമാണ്​ കേരളത്തിലും​. ജനകീയസമരങ്ങളെ കോർപറേറ്റുകൾക്കായി അടിച്ചമർത്തുന്നു. സി.പി.എം കൊലപാതക രാഷ്​ട്രീയത്തി​​​​​​​െൻറ വക്താക്കളായി നിയമവാഴ്​ചയെ വെല്ലുവിളിക്കുകയാണ്​​.

സംസ്​ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്​, ൈവസ്​ പ്രസിഡൻറുമാരായ ശ്രീജ നെയ്യാറ്റിൻകര, റസാഖ്​ പാലേരി, സെക്രട്ടറിമാരായ സജീദ്​ ഖാലിദ്​, ജോസഫ്​ ജോൺ എന്നിവരും വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.

വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനം സ്വാഗതാര്‍ഹം –കെ.പി.എ. മജീദ്
മ​ല​പ്പു​റം: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു.​ഡി.​എ​ഫി​നെ പി​ന്തു​ണ​ക്കാ​നു​ള്ള വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി തീ​രു​മാ​നം സ്വാ​ഗ​താ​ര്‍ഹ​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്. മ​തേ​ത​ര വോ​ട്ടു​ക​ൾ ഭി​ന്നി​ക്കാ​തെ നോ​ക്കേ​ണ്ട​ത് ഇ​ന്ന​ത്തെ ദേ​ശീ​യ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നി​വാ​ര്യ​മാ​ണ്.

ബി.​ജെ.​പി​യു​ടെ ഗൂ​ഢ​ല​ക്ഷ്യ​ത്തെ ത​ട​യി​ടാ​നാ​ണ് ഇ​ത്ത​രം തീ​രു​മാ​ന​ത്തി​ലേ​ക്ക് അ​വ​ര്‍ വ​ന്ന​ത്. കോ​ണ്‍ഗ്ര​സി​നും കോ​ണ്‍ഗ്ര​സു​മാ​യി സ​ഖ്യ​മു​ള്ള പാ​ര്‍ട്ടി​ക​ള്‍ക്കും സീ​റ്റ് വ​ർ​ധി​ച്ചാ​ല്‍ മാ​ത്ര​മേ ദേ​ശീ​യ​ത​ല​ത്തി​ല്‍ മ​തേ​ത​ര ര​ക്ഷ സാ​ധ്യ​മാ​വൂ എ​ന്ന വെ​ല്‍ഫെ​യ​ര്‍ പാ​ർ​ട്ടി നി​ല​പാ​ട് അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍ഷ​ത്തെ സം​സ്​​ഥാ​ന ഭ​ര​ണം ജ​ന​ങ്ങ​ളെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​തും ജ​ന​ദ്രോ​ഹ​ക​ര​വു​മാ​ണ്.

ഈ ​സ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്തു​ള്ള​ വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി നി​ല​പാ​ട് മ​റ്റു മ​തേ​ത​ര പാ​ര്‍ട്ടി​ക​ള്‍ക്ക്​ പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നും പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresswelfare partyhameed vaniyambalam
News Summary - welfare party supports udf-politics
Next Story