വെൽഫെയർ പാർട്ടി പിന്തുണ: സി.പി.എം വർഗീയവത്കരിക്കുന്നത് തോൽവി മുന്നിൽക്കണ്ടെന്ന് ലീഗ്
text_fieldsമലപ്പുറത്ത് മുസ്ലിം സംഘടനകളുടെ സംയുക്തയോഗത്തിലെ തീരുമാനങ്ങൾ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിൽ വിശദീകരിക്കുന്നു
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിലേതിന് സമാനമായ തോൽവി മുന്നിൽക്കണ്ടാണ് വെൽഫെയർ പാർട്ടി യു.ഡി.എഫിന് പ്രഖ്യാപിച്ച പിന്തുണ സി.പി.എം വർഗീയവത്കരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ല നേതൃയോഗം.
2019ൽ കോൺഗ്രസ് നയിച്ച മതേതര^ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികൾക്ക് വേണ്ടിയാണ് വെൽഫെയർ പാർട്ടി പ്രവർത്തിച്ചത്. അത് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ സമാന അനുഭവമുണ്ടാവുമെന്ന് സി.പി.എം ഭയപ്പെടുന്നു.
സംസ്ഥാന സർക്കാറിെൻറ പുതിയ സംവരണനയവും കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവനകളും കൂട്ടിവായിക്കുമ്പോൾ സി.പി.എം ഏത് ദിശയിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാവുന്നുണ്ടെന്നും ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, പി. അബ്ദുൽ ഹമീദ്, എം. ഉമ്മർ, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹീം, ജില്ല ഭാരവാഹികളായ അരിമ്പ്ര മുഹമ്മദ്, കെ. മുഹമ്മദുണ്ണി ഹാജി, അഷ്റഫ് കോക്കൂർ, എം.എ. ഖാദർ, എം. അബ്ദുല്ലക്കുട്ടി, സലീം കുരുവമ്പലം, ഉമ്മർ അറക്കൽ, ഇസ്മായിൽ മൂത്തേടം, കെ.എം. ഗഫൂർ, നൗഷാദ് മണ്ണിശ്ശേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

