ഭൂമി വില കൊടുത്ത് ഏറ്റെടുക്കാൻ നിയമ നിർമാണം: മാഫിയകളുടെ കൈയേറ്റത്തെ നിയമവിധേയമാക്കാൻ - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം- വികസനാവശ്യത്തിന് ഭൂമി വിലകൊടുത്ത് ഏറ്റെടുക്കാൻ നിയമ നിർമാണം നടത്താനുള്ള ഇടത് സർക്കാർ നീക്കം പ്ലാൻറ്റേഷൻ മാഫിയയുടെ കൈയേറ്റം നിയമവിധേയമാക്കാനുള്ള ഗൂഢ നീക്കമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.
ഹാരിസൺ അനധികൃതമായി ബിലിവേഴ്സ് ചർച്ചിന് മറിച്ച് വിറ്റ ചെറുവള്ളി എസ്റ്റേറ്റ് വിലകൊടുത്ത് വാങ്ങാനാണ് ഇപ്പോൾ ഇങ്ങനെയൊരു നിയമ നിർമാണത്തിന് സർക്കാരൊരുങ്ങുന്നത്. വികസനാവശ്യത്തിന് നിലവിൽ തന്നെ ഭൂമി ഏറ്റെടുക്കൽ നിയമമുണ്ട്. എന്നിരിക്കെ ഇത്തരം ഒരു നീക്കം നിഗൂഢമായ ഇടപാടുകളെ നിയമവിധേയമാക്കാനുള്ള ശ്രമമാണ്.
ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച് ദുരൂഹമായ പല ഇടപാടുകളും നടന്നതായുള്ള സംശങ്ങൾ ബലപ്പെടുകയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായിരുന്ന ശിവശങ്കരെൻറയും നേതൃത്വത്തിൽ നടന്നിട്ടുള്ള ഡീലുകളാണ് ഇത്തരം എല്ലാ നീക്കങ്ങളുടെയും പിന്നിൽ. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐ ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കണം.
റവന്യൂ വകുപ്പ് മന്ത്രിയുടെ എതിർപ്പ് അവഗണിച്ച് രാജമാണിക്യത്തെ സംസ്ഥാന സ്പെഷ്യൽ ഓഫീസർ പദവിയിൽ നിന്ന് നീക്കം ചെയ്തത് ഹാരിസൺ അടക്കമുള്ള പ്ലാൻറ്റേഷൻ മാഫിയയെ പ്രീണിപ്പിക്കാനാണ്. ഭൂമാഫിയക്ക് വേണ്ടി ഭൂരഹിതരെ വഞ്ചിച്ച് ഇടതു സർക്കാർ നിരന്തരം കോർമ്പറേറ്റ് തോട്ടം മാഫിയകൾക്ക് വിടുപണി ചെയ്യുകയാണെന്നും ഹമീദ് വാണിയമ്പലം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
