Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകൊച്ചി മേയർക്കെതിരായ...

കൊച്ചി മേയർക്കെതിരായ അവിശ്വാസം പരാജയം

text_fields
bookmark_border
Soumini-Jayin-120919.jpg
cancel

കൊച്ചി: കൊച്ചി കോർപറേഷൻ മേയർ സൗമിനി ജയിനിനെതിരെ എൽ.ഡി.എഫ്​ കൊണ്ടുവന്ന അവിശ്വാസപ്രമേയം ഭരണകക്ഷിയായ യു.ഡി.എ ഫ്​ വിട്ടുനിന്ന്​ തോൽപിച്ചു. 74 അംഗ കൗൺസിലിൽ 34 അംഗങ്ങളാണ്​ പ്രതിപക്ഷത്തിനുള്ളത്​. യു.ഡി.എഫിന്​ 38ഉം ബി.ജെ.പിക്ക്​ രണ്ടും. ചർച്ചയിൽ പ​ങ്കെടുത്തെങ്കിലും ബി.ജെ.പി അംഗങ്ങൾ വോ​ട്ടെടുപ്പിൽ സംബന്ധിച്ചില്ല. യു.ഡി.എഫും എൽ.ഡി.എഫ്​ ഘട കകക്ഷിയായ എൻ.സി.പി അംഗവും വിട്ടുനിന്നതോടെ 33 വോട്ട്​ മാത്രമാണ്​ അനുകൂലമായി ലഭിച്ചത്​. ഇതോടെ, അവിശ്വാസം പരാജ യപ്പെട്ടതായി വരണാധികാരികൂടിയായ കലക്​ടർ എസ്​. സുഹാസ്​ പ്രഖ്യാപിച്ചു.

ഭരണനിർവഹണത്തിൽ അഴിമതിയും കെടുകാര്യ സ്​ഥതയും ചൂണ്ടിക്കാട്ടി എൽ.ഡി.എഫ്​ പാർലമ​െൻററി പാർട്ടി​ നേതാവ്​ കെ.ജെ. ആൻറണി കൊണ്ടുവന്ന അവിശ്വാസമാണ്, ഭരണകക്ഷി അംഗങ്ങൾക്ക്​ യു.ഡി.എഫ്​ വിപ്പ്​ നൽകി തോൽപിച്ചത്​. ആകെ 74 അംഗങ്ങളിൽ അവിശ്വാസം പാസാകാൻ 38 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു.

എൻ.സി.പി അംഗം കെ.എം. ഹംസക്കുഞ്ഞാണ്​ പ്രതിപക്ഷത്തുനിന്ന്​ വിട്ടുനിന്നത്​. ഭരണപക്ഷം അവിശ്വാസപ്രമേയ ചർച്ചയിൽ പ​ങ്കെടുക്കാതിരുന്നത്​ പരാജയഭീതിമൂലമാണെന്നും സ്വന്തം കൗൺസിലർമാരെപ്പോലും വിശ്വാസമില്ലാതെയാണ്​ മേയർ കോർപറേഷൻ ഭരണം നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിച്ച​ു. മേയറുടെ നടപടികൾക്കെതിരെ വരുംദിവസങ്ങളിൽ ശക്തമായ സമരം നടത്തുമെന്നും അവർ മുന്നറിയിപ്പ്​ നൽകി.

വ്യാഴാഴ്​ച ഉച്ചക്ക്​ 2.30ഓടെയാണ്​ കലക്​ടറുടെ അധ്യക്ഷതയിൽ ചർച്ച ആരംഭിച്ചത്​. അംഗങ്ങൾക്ക്​ സംസാരിക്കാൻ നാലുമണിക്കൂറോളം നൽകി. അഞ്ചോടെ ആയിരുന്നു വോ​ട്ടെടുപ്പ്​. അപ്പോൾ കൗൺസിൽ ഹാളിലേക്ക്​ മറ്റാർക്കും പ്രവേശനം ഉണ്ടായിരുന്നില്ല. അവിശ്വാസം പരാജയപ്പെട്ടതോടെ യു.ഡി.എഫ്​ കൗൺസിലർമാർ ഹാളിന്​ പുറത്ത്​ മേയറെ അനുകൂലിച്ച്​ മുദ്രാവാക്യം വിളിച്ച​ു. അവിശ്വാസത്തെ യു.ഡി.എഫ്​ ഒറ്റക്കെട്ടായി തോൽപിച്ചെന്ന്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മൂന്നരവർഷ ഭരണത്തിൽ ജനകീയ പദ്ധതികൾ നടപ്പാക്കുന്നതിൽ മേയർ വൻ പരാജയമാണെന്ന്​ ചർച്ചയിൽ പ്രതിപക്ഷം ആരോപിച്ചു. ഫോർട്ട്​കൊച്ചി തുരുത്തി കോളനിയിൽ രാജീവ്​ ആവാസ്​ യോജന (റേ) പദ്ധതി കരാറുകാരന്​ പ്രവൃത്തി പൂർത്തിയാക്കുംമുമ്പ്​ സെക്യൂരിറ്റിത്തുക പിൻവലിക്കാൻ മേയർ അനുവാദം നൽകിയത്​ ഏകപക്ഷീയ നടപടിയാണെന്ന്​ ആരോപണം ഉയർന്നു. സ്​മാർട്ട്​ സിറ്റി പദ്ധതി ഒരിഞ്ചുപോലും മുന്നോട്ട്​ കൊണ്ടുപോകാനായില്ല. റോ റോ പദ്ധതി പാതിവഴിയിലാണ്​. ഇ-ഗവേണൻസ്​ മറ്റെല്ലാ തദ്ദേശസ്​ഥാപനങ്ങളിലും കാര്യക്ഷമമായിട്ടും കൊച്ചി കോർപറേഷനിൽ മുടന്തുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsVote of Confidencekochi mayor
News Summary - vote of confidence against kochi mayor failed
Next Story