Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightദക്ഷിണേന്ത്യക്കാരനായ ...

ദക്ഷിണേന്ത്യക്കാരനായ  ശുദ്ധ പാർട്ടിക്കാരൻ

text_fields
bookmark_border
ദക്ഷിണേന്ത്യക്കാരനായ  ശുദ്ധ പാർട്ടിക്കാരൻ
cancel

ഉപരാഷ്​ട്രപതി  സ്​ഥാനാർഥിയാകാൻ  വെങ്കയ്യ നായിഡുവിന്​  നറുക്ക്​ വീഴു​മെന്ന്​  പാർട്ടിക്കകത്തും പുറത്തും നേരത്തെ സംസാരമുണ്ടായിരുന്നു. ദക്ഷിണേന്ത്യക്കാരനായ  ശുദ്ധ പാർട്ടിക്കാരൻ  എന്നതാണ്​ നായിഡുവിന്​ ചേർന്ന ഒരു അലങ്കാരം. 2002ൽ ബി.​െജ.പിയുടെ ദേശീയ അധ്യക്ഷ പദവിയിലെത്തിയ അദ്ദേഹം പിന്നീട്​ പാർട്ടിയുടെ മുൻനിര നേതാക്കൾക്കൊപ്പം നിറഞ്ഞുനിന്നു. ബംഗാരു ലക്ഷ്​മണക്കും ജനകൃഷ്​ണമൂർത്തിക്കും പിന്നാലെയാണ്​ കർഷകനായ  നായിഡുവി​​​െൻറ കടന്നുവരവ്​. പൊതുസമ്മതൻ എന്ന നിലയിലാണ്​ പാർട്ടി നായിഡുവി​െന ഉയർത്തിക്കാണിക്കുന്നത്​.

 എത്ര നിർബന്ധിച്ചാലും  ഉപരാഷ്​ട്രപതി സ്​ഥാനത്തേക്ക്​ മത്സരിക്കാൻ താൽപര്യമില്ലെന്നു കഴിഞ്ഞ ജൂണിൽ നിലപാട്​ വ്യക്​തമാക്കിയ നായിഡുവിനെ  പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത്​ ഷായും  ചേർന്ന്​  പാർട്ടി സ്​ഥാനാർഥിയാക്കുകയായിരുന്നു.  അതിനു മുന്നിൽ വഴങ്ങുകയായിരുന്നു  കേന്ദ്ര മന്ത്രിയായ നായിഡു. പാർട്ടിയെ സംബന്ധിച്ച്​  അദ്ദേഹത്തി​​​െൻറ സ്​ഥാനാർഥിത്വം ​െഎകകണ്​ഠ്യേനയുള്ള തീരുമാനമാണ്​.
ജനങ്ങളിൽനിന്ന്​ അകന്നുനിൽക്കുന്ന ആലങ്കാരിക  സ്​ഥാനങ്ങളെ  താൻ ഇഷ്​ടപ്പെടുന്നില്ലെന്നും ആരുനിർബന്ധിച്ചാലും ഉപരാഷ്​ട്രപതി  സ്​ഥാനത്തേക്കില്ലെന്നും ആവർത്തിച്ച  നായിഡുവിനെ  അതേ  ആലങ്കാരിക  സ്​ഥാനത്തേക്കാണ്​ പാർട്ടി നിയോഗിക്കുന്നത്​! 

നെല്ലൂർ സ്വദേശിയായ  അദ്ദേഹം ജനതപാർട്ടിയൂടെ പഴയ തീപ്പൊരിയായിരുന്നു. ജയപ്രകാശ്​ നാരായണ​​​െൻറ വിദ്യാർഥി പ്രക്ഷോഭത്തിലൂടെയാണ്​ രാഷട്രീയരംഗത്ത്​  സജീവമാകുന്നത്. ആന്ധ്ര സർവകലാശാല  യൂനിയൻ പ്രസിഡൻറായി. ജനത പാർട്ടി യുവജന വിഭാഗം സംസ്​ഥാന അധ്യക്ഷനായി. അടിയന്തരാവസ്​ഥയിൽ  മിസ പ്രകാരം അദ്ദേഹത്തെ ജയിലിൽ അടച്ചു. അടിയന്തരാവസ്​ഥ  പിൻവലിച്ചതോടെ എം.എൽ.എയായി തെര​െഞ്ഞടുക്കപ്പെട്ടു. ജനതപാർട്ടി പല വഴിക്ക്​ വേർപിരിഞ്ഞപ്പോൾ  നായിഡു  കാവി രാഷ്​ട്രീയത്തി​​​െൻറ പാതയിലായി. ബി.ജെ.പി യുവജന വിഭാഗം വൈസ്​ പ്രസിഡൻറായി അവിടെയും നായിഡു ശ്രദ്ധേയനായി. പാർട്ടി സംസ്​ഥാന ജന. ​സെക്രട്ടറിയായ നായിഡു ആന്ധയിൽ പാർട്ടിക്ക്​ വേരോട്ടമുണ്ടാക്കുന്നതിൽ മുഖ്യ  പങ്കു വഹിച്ചു. പാർട്ടിയുടെ സംസ്​ഥാന  അധ്യക്ഷനായി. 
പിന്നീട്​ പാർട്ടിയു​െട ദേശീയ വക്​താവായ അദ്ദേഹം രാജ്യസഭയിലു​െമത്തി. 2000 സെപ്​റ്റംബറിൽ ​കേന്ദ്രത്തിൽ ഗ്രാമവികസന മന്ത്രിയായി. നിയമ ബിരുദധാരിയാണ്​. 1949 ജൂ​ൈല ഒന്നിന്​ ​ ജനനം. പിതാവ്​^രങ്കയ്യ നായിഡു. മാതാവ്​^ രാമനമ്മ. ഭാര്യ ഉഷ. രണ്ടു മക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamvice presidentndamalayalam news
News Summary - Venkaiah Naidu: Facts About NDA Candidate For Vice President
Next Story