വോട്ടെണ്ണൽ 15ന് രാവിലെ എട്ട് മുതൽ
text_fieldsമലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഒക്ടോബർ 15ന് രാവിലെ എട്ട് മുതൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്േട്രാങ് റൂം, നിരീക്ഷകൻ അമിത് ചൗധരിയുടെയും സ്ഥാനാർഥികളുടെയും സാന്നിധ്യത്തിൽ തുറക്കും.
വോട്ടെണ്ണലിന് 14 ടേബിളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്നിൽ മൂന്ന് വീതം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിന് നിയോഗിക്കും. ഒരു സൂപ്പർവൈസർ, ഒരു മൈേക്രാ ഒബ്സർവർ, ഒരു കൗണ്ടിങ് അസിസ്റ്റൻറ് എന്നിവരെയാണ് നിയോഗിക്കുക. 42 പേർക്ക് പുറമെ 20 റിസർവ് ഉദ്യോഗസ്ഥന്മാരെയും നിയോഗിച്ചിട്ടുണ്ട്. അനുവദിക്കുന്ന ടേബിളുകൾ സംബന്ധിച്ച റാൻഡമൈസേഷൻ ഒക്ടോബർ 14ന് നടക്കും. ഇവർക്കുള്ള പരിശീലനം വെള്ളിയാഴ്ച രാവിലെ 10.30ന് കലക്ടറേറ്റ് ഹാളിൽ നടക്കും.
