കുടുംബയോഗങ്ങളിലൂന്നി മുന്നണികൾ
text_fieldsവേങ്ങര: കുടുംബയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വോട്ടർമാരുടെ മനസ്സിളക്കാൻ മുന്നണികൾ. പര്യടനത്തിനൊപ്പം കുടുംബേയാഗങ്ങളിലൂന്നിയുള്ള പ്രചാരണത്തിനാണ് എൽ.ഡി.എഫും യു.ഡി.എഫും മുൻതൂക്കം നൽകുന്നത്. എൻ.ഡി.എയും എസ്.ഡി.പി.െഎയും ഇതേ പാതയിലുണ്ട്. 150 മുതൽ 200വരെ കുടുംബങ്ങളെ പെങ്കടുപ്പിച്ചുള്ള 30 വലിയ കുടുംബയോഗങ്ങൾ സംഘടിപ്പിക്കാനാണ് എൽ.ഡി.എഫ് തീരുമാനം. പെത്തണ്ണം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
25 മുതൽ 30 കുടുംബങ്ങളെ പെങ്കടുപ്പിച്ചുള്ള 600 ചെറിയ യോഗങ്ങൾ നടത്താനും മുന്നണി തീരുമാനിച്ചു. വലിയ കുടുംബയോഗം ഒക്ടോബർ മൂന്നിന് അവസാനിക്കും. നാലു മുതൽ എട്ടുവരെ ചെറിയ സംഗമങ്ങൾ നടക്കും. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പെങ്കടുക്കും. യു.ഡി.എഫ് കുടുംബയോഗങ്ങൾക്കും തുടക്കമായി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ പെങ്കടുത്തു. തിങ്കളാഴ്ച മുതൽ സജീവമാകും. ഒാരോ പഞ്ചായത്തിലും 15 വീതം കുടുംബയോഗങ്ങളാണ് ആദ്യഘട്ടത്തിൽ സംഘടിപ്പിക്കുന്നത്. എട്ടുവരെ ഇതുണ്ടാകും. കെ. ജനചന്ദ്രന് മാസ്റ്ററുടെ പ്രചാരണഭാഗമായി ബി.ജെ.പി മണ്ഡലത്തില്‍ 300 കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കും. 50 എണ്ണം പൂര്‍ത്തിയാക്കി.
സംസ്ഥാന നേതാക്കളായ ശോഭ സുരേന്ദ്രൻ, എ.എന്‍. രാധാകൃഷ്ണന്, എം.ടി. രമേശ്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
