സി.പി.എമ്മിനെ കണക്കിന് കൊട്ടി, ഫാഷിസ്റ്റ് ഭീഷണി ചൂണ്ടിക്കാട്ടി ഖാദർ
text_fieldsവേങ്ങര: ‘‘വേങ്ങര മണ്ഡലത്തിലെ വോട്ടർമാരെ, നിങ്ങെള കാണാൻ നമ്മുടെ പ്രിയങ്കരനായ സ്ഥാനാർഥി കെ.എൻ.എ. ഖാദർ ഇതാ ഇൗ വാഹനത്തിന് തൊട്ടുപിറകിലായി വന്നുകൊണ്ടിരിക്കുന്നു.’’ യാഹു ആതവനാട് എന്ന അനൗൺസറുടെ ഗംഭീര ശബ്ദം ഉൗരകം പഞ്ചായത്തിലെ കുന്നിൻപുറങ്ങളിലും പാടത്തും പ്രതിധ്വനിച്ചു. ഇൗ അനൗൺസ്മെൻറ് വാഹനത്തിന് പിറകിലാണ് മുസ്ലിം ലീഗ് സ്ഥാനാർഥി കെ.എൻ.എ. ഖാദറും സംഘവും ആദ്യ സ്വീകരണ കേന്ദ്രത്തിലെത്തിയത്.
ചൊവ്വാഴ്ച ഉൗരകം പഞ്ചായത്തിലെ കാരാത്തോട് നിന്ന് രാവിലെ 8.30നാണ് പ്രചാരണത്തിന് തുടക്കമായത്. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 9.30ഒാടെ തൊട്ടടുത്ത പ്രദേശമായ നവോദയയിലേക്ക്. സ്ഥാനാർഥി വരുന്നതിന് മുമ്പു തന്നെ വോട്ടഭ്യർഥിച്ചുകൊണ്ട് അകമ്പടി പ്രസംഗങ്ങൾ. കാറിൽ നിന്നിറങ്ങിയ ഖാദർ ഒാരോ കടകളിലും കയറിയിറങ്ങി വോട്ടഭ്യർഥിച്ച ശേഷം ഹ്രസ്വമായി സംസാരിച്ചു. ആറ്റി കുറുക്കിയ വാക്കുകളിൽ പിണറായി സർക്കാറിനും മോദിക്കും രൂക്ഷ വിമർശനം.
ഫാഷിസത്തിനെതിരെ ഇടതു സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ഫൈസൽ വധത്തിൽ അബ്ദുറബ്ബ് എം.എൽ.എയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചതിന് ശേഷമാണ് പ്രതികളെ പിടികൂടിയതെന്നും കേസിലെ പ്രതികളിലൊരാൾ കൊല്ലപ്പെട്ടപ്പോൾ പെെട്ടന്ന് തന്നെ നടപടികളുണ്ടായെന്നും കുറ്റപ്പെടുത്തി. സി.പി.എം ശക്തികേന്ദ്രമായ കണ്ണൂരിൽ തുടർച്ചയായി പ്രശ്നങ്ങളുണ്ടാകുന്നു. എന്നാൽ ലീഗിെൻറ കോട്ടയായ മലപ്പുറത്ത് സമാധാനമാണ്. ഇവിടെ വരുന്ന ഉദ്യോഗസ്ഥരെല്ലാം അത് സാക്ഷ്യപ്പെടുത്തുന്നു. ദേശീയാടിസ്ഥാനത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ കൂടി തീരുമാനിച്ചിരിക്കുന്നത്. മോദി ഭരണത്തിൽ ജനം അരക്ഷിതരാണ്. പാചക വാതകത്തിനും പെട്രോളിനും ദിനം പ്രതി വില കൂടുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്ന മണ്ഡലമാണ് വേങ്ങരയെന്നും അത് നിലനിർത്താൻ വിജയിപ്പിക്കണമെന്നും അഭ്യർഥന.
അവിടെ നിന്ന് കുത്തനെയുള്ള കയറ്റം കയറി വെങ്കുളം ഹരിജൻ കോളനിയിൽ. വീടുകളിൽ കയറി കുഞ്ഞുങ്ങളുമായും പ്രായം ചെന്ന അമ്മമാരുമായി കുശലാന്വേഷണം. വീടിെൻറ മുറ്റത്തു നിന്ന 80കാരി ചക്കിയുടെ മാല പിടിച്ച് ഇത് സ്വർണമാണോ എന്ന് ചോദിച്ചപ്പോൾ അവരുടെ ചുളിവു വീണ മുഖത്ത് നാണം പൂത്തു. അടുത്തു കൂടിയ കൗമാരക്കാരോടൊത്ത് സെൽഫി. 10ന് ഉൗരകം പഞ്ചായത്ത് പടി അങ്ങാടിയിൽ. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിെൻറ പ്രസംഗം കത്തി കയറുന്നു. എം.എൽ.എമാർക്ക് ആസ്തി വികസന ഫണ്ട് അനുവദിക്കാൻ കാരണക്കാരനായത് ഖാദറാണെന്ന് ഒാർമിപ്പിച്ചുകൊണ്ടാണ് ഫിറോസ് സംസാരം അവസാനിപ്പിച്ചത്. ജില്ലയിൽ പ്രചാരണത്തിന് സി.പി.എം പുറത്തു നിന്ന് ആളെ ഇറക്കേണ്ട ഗതികേടിലാണെന്ന് പറഞ്ഞാണ് ഖാദർ തുടങ്ങിയത്. മലപ്പുറത്തിെൻറ ഉള്ളടക്കം വർഗീയമാണെന്ന സി.പി.എം നേതാക്കളുടെ പരാമർശം ചൂണ്ടിക്കാണിച്ച് കടത്തിണ്ണയിൽ കൂടി നിന്നവരോട് ചോദ്യമെറിഞ്ഞു. ഇ. അഹമ്മദ് കേന്ദ്ര മന്ത്രിയായപ്പോൾ മതേതരത്വത്തിന് ഏറ്റ കുത്താണെന്ന് പറഞ്ഞവർ സി.പി.എം വിട്ട് ബി.ജെ.പി വഴി കേന്ദ്ര മന്ത്രിയായ കണ്ണന്താനത്തിന് സ്വീകരണം ഒരുക്കുന്ന അദ്ഭുതത്തിനും കേരളം സാക്ഷിയായെന്ന് പറഞ്ഞ് സംസാരം അവസാനിപ്പിച്ചു.
പിന്നീട് തുറന്ന ജീപ്പിൽ പാങ്ങാട്ട് പറമ്പിലേക്ക്. ചെങ്കുത്തായ പ്രദേശം. ഏതാനും വീടുകൾ. ഉൗരകം പഞ്ചായത്തിൽ എവിടേക്ക് തിരിഞ്ഞാലും കുത്തനെയുള്ള കയറ്റങ്ങളാണ്. കയറ്റം കയറിയും ഇറങ്ങിയും പ്രചാരണം പുരോഗമിച്ചു. മണ്ണിശ്ശേരിപ്പടി, പുത്തൻപീടിക എന്നിവിടങ്ങൾ സന്ദർശിച്ച് പൂളാപ്പീസിലെത്തിയപ്പോഴേക്കും സമയം 11.15. കനത്തു തുടങ്ങിയ വെയിലിൽ ഏതാനും പ്രവർത്തകർക്കൊപ്പം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് കാത്തു നിൽക്കുന്നു.
സ്ഥാനാർഥി എത്തിയതോടെ സി.പി.എമ്മിനെയും ബി.ജെ.പിയെയും വിമർശിച്ച് മജീദിെൻറ രൂക്ഷമായ പ്രസംഗം.
പിന്നീട് സി.പി.എം സ്വാധീന മേഖലയായ കരിയാരത്തേക്ക്. വേങ്ങര ബ്ലോക്ക് പ്രസിഡൻറ് പി.െക. അസ്ലുവിെൻറ നേതൃത്വത്തിൽ സ്വീകരണം. നെടിയിരുപ്പ് കോളനിയിലേക്കുള്ള റബറൈസ്ഡ് റോഡ് ചൂണ്ടിക്കാണിച്ചും പരിസരത്തെ ക്വാറികൾ നിർത്തിയ എൽ.ഡി.എഫ് സർക്കാറിെൻറ നയങ്ങളെ രൂക്ഷമായി വിമർശിച്ചും പ്രസംഗം. അവിടെ നിന്ന് കരിയാരം, പുള്ളിക്കല്ല് വഴി പുല്ലഞ്ചാൽ എത്തിയപ്പോഴേക്കും ഉച്ചയായി. ഗായക സംഘത്തിെൻറ വരവേൽപ്. പരിസരത്തെ തോട്ടിൽ ചളി അടിഞ്ഞു കൂടിയത് നാട്ടുകാർ സ്ഥാനാർഥിക്ക് കാണിച്ചു കൊടുത്തു. ക്വാറികളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാത്തതിനാൽ വോട്ട് ബഹിഷ്കരിക്കുമെന്ന് കാണിച്ച് പൗരസമിതിയുടെ പേരിൽ ബാനർ കവലയിൽ തൂങ്ങികിടപ്പുണ്ടായിരുന്നു.
പിന്നീട് കിഴക്കേ വട്ടപറമ്പ്, രായീൽ, മൂന്നാം പടി, പാറക്കണ്ണി, മാലപറമ്പ്, ഒ.കെ.എം നഗർ, കരിമ്പലി, കുന്നത്ത് എന്നിവിടങ്ങളിൽ വോട്ടഭ്യർഥിച്ച ശേഷം കൊടലികുണ്ടിൽ എത്തിയപ്പോേഴക്ക് രണ്ടു മണി. ഉൗരകം ഗ്ലോബൽ കെ.എം.സി.സി വൈസ് പ്രസിഡൻറ് അബ്ദുൽ ഗഫൂറിെൻറ വീട്ടിൽ ഉച്ച ഭക്ഷണവും വിശ്രമവും.
ഉച്ച കഴിഞ്ഞ് ചേലത്തൂരിൽ നിന്ന് തുടങ്ങിയ പ്രചാരണം അവസാന കേന്ദ്രമായ മമ്പീതിയിലെത്തുേമ്പാഴേക്കും രാത്രി എട്ട് കഴിഞ്ഞിരുന്നു. വി.എം. സുധീരെൻറ നേതൃത്വത്തിൽ നേതാക്കളുടെ പട തന്നെ മമ്പീതിയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
