അവധിദിനത്തിലും തിരക്കൊഴിയാതെ സ്ഥാനാർഥികൾ
text_fieldsമലപ്പുറം: എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ബഷീറിെൻറ രണ്ടാംഘട്ട പ്രചാരണ പര്യടനത്തിന് തുടക്കമായി. വെള്ളിയാഴ്ച ഒതുക്കങ്ങൽ പഞ്ചായത്തിലായിരുന്നു പര്യടനം. സ്ഥാനാർഥിക്ക് വിവിധ കവലകളിൽ സ്വീകരണമൊരുക്കിയിരുന്നു. വൈകീട്ട് വേങ്ങര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ മന്ത്രി കെ.ടി. ജലീൽ പെങ്കടുത്ത കുടുംബയോഗങ്ങൾ സംഘടിപ്പിച്ചു. കുടുംബയോഗങ്ങളിൽ സ്ഥാനാർഥി പി.പി. ബഷീറും പെങ്കടുത്തു. ശനിയാഴ്ച രാവിലെ പി.പി. ബഷീർ എ.ആർ നഗറിൽ വീടുകൾ സന്ദർശിക്കും. ഉച്ചക്കുശേഷം പഞ്ചായത്തിൽ പര്യടനം നടത്തും. രണ്ടാംഘട്ട പര്യടനം ഒക്ടോബർ രണ്ടിന് സമാപിക്കും. മൂന്നുമുതലാണ് എൽ.ഡി.എഫിെൻറ മൂന്നാംഘട്ട പ്രചാരണം. മൂന്നാംഘട്ടത്തിൽ ദിവസം മുഴുവൻ ഒരു പഞ്ചായത്ത് കേന്ദ്രീകരിച്ച് സ്ഥാനാർഥി പര്യടനം നടക്കും.
യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ വെള്ളിയാഴ്ച രാവിലെ പറപ്പൂർ ചോലക്കുണ്ടിൽ മരണവീട് സന്ദർശിച്ചശേഷമാണ് പ്രചാരണത്തിനിറങ്ങിയത്. കണ്ണമംഗലം പഞ്ചായത്തിലെ അച്ചനമ്പലം, ചേറൂർ എന്നിവിടങ്ങളിൽ വിവിധ വീടുകളിലെത്തി രോഗികളെയും കാരണവന്മാരെയും കണ്ടു. ചേറൂർ വലിയ ജുമാമസ്ജിദിൽ ജുമുഅ നമസ്കാരത്തിൽ പെങ്കടുത്തശേഷം വലിയോറ സ്കൂൾ പരിസരത്ത് ഒാട്ടപ്രദക്ഷിണം. പറപ്പൂർ ചോലക്കുണ്ടിലും വീണാലുക്കലും ഗൃഹസന്ദർശനം.

വേങ്ങരയിൽ േഗ്ലാബൽ കെ.എം.സി.സി േയാഗത്തിൽ പെങ്കടുത്തു. തുടർന്ന് ഉമ്മൻ ചാണ്ടി ഉദ്ഘാടകനായ വേങ്ങരയിലെ സംയുക്ത തൊഴിലാളി സംഗമത്തിലും മാർച്ചിലും ഖാദർ പെങ്കടുത്തു. പിന്നീട് വലിയോറ മുണ്ടക്കപറമ്പിൽ കുടുംബ സംഗമത്തിനെത്തി. ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവരും സ്ഥാനാർഥിയോടൊപ്പം കുടുംബ സംഗമത്തിൽ പെങ്കടുത്തു.
ഗാന്ധിക്കുന്നിൽ ബൂത്ത് കൺെവൻഷനിലും ചേറൂർ മജിലിസുന്നൂർ ആത്മീയ സംഗമത്തിലും കെ.എൻ.എ. ഖാദർ സംബന്ധിച്ചു. രാത്രി കണ്ണമംഗലം മേമാട്ടുപാറയിൽ സംഘടിപ്പിച്ച യു.ഡി.എഫ് പൊതുസമ്മേളനത്തോടെ വെള്ളിയാഴ്ചത്തെ പ്രചാരണം സമാപിച്ചു. ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവർ ഇൗ യോഗത്തിൽ പെങ്കടുത്തു. കെ.എൻ.എ. ഖാദറിെൻറ സ്ഥാനാർഥി പര്യടനം ശനിയാഴ്ച മമ്പുറത്തുനിന്നും തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
