Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിലും മണിപ്പൂരിലും പോളിങ്ങ്​ പുരോഗമിക്കുന്നു

text_fields
bookmark_border
യു.പിയിലും മണിപ്പൂരിലും പോളിങ്ങ്​ പുരോഗമിക്കുന്നു
cancel

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ അടക്കം യു.പിയിലെ 40 മണ്ഡലങ്ങളിലും മണിപ്പൂരിലെ 28 മണ്ഡലങ്ങളിലും അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.

യു.പി മിർസാപൂരിലെ 99ാം നമ്പർ ബൂത്തിൽ ജനങ്ങൾ തെരഞ്ഞെടുപ്പ്​ബഹിഷ്​കരിച്ചു. നാട്ടിൽ വികസനമുണ്ടായിട്ടില്ലെന്ന്​ആരോപിച്ചാണ്​ വോ​െട്ടടുപ്പ്​ ബഹിഷ്​കരിച്ചത്​. പീതാപൂരിലും ചന്ദൗലിയിലും വോട്ടിങ്​ യന്ത്രത്തി​​െൻറ തകരാറുമൂലം വോ​െട്ടടുപ്പ്​ തടസ​െപ്പട്ടു.

യു.പിയിI ഒമ്പതുമണിയായപ്പോൾ 10.43 ശതമാനം വോട്ടിങ്ങ്​ രേഖ​െപ്പടുത്തിയിട്ടുണ്ട്​. വനിതാ ദിനത്തോടനുബന്ധിച്ച്​ വരാണസിയിൽ വോട്ട്​ രേഖ​െപ്പടുത്തുന്നതിന്​ രാവിലെ തന്നെ സ്​ത്രീകളുടെ തിരക്കാണ്​.

യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ ശനിയാഴ്ചയാണ്. രാജ്യത്തിന്‍െറ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമായ വിധിയെഴുത്ത് എന്ന നിലയിലാണ് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തെ ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - up,manoppoor election continous
Next Story