സംഘടനകള്‍ യോജിക്കുന്നില്ലെങ്കില്‍ ഒറ്റക്ക് മുന്നോട്ടുപോകാന്‍ ലീഗ് തീരുമാനം
text_fieldsമലപ്പുറം: തീവ്രവാദ, ഏക സിവില്‍കോഡ് വിഷയങ്ങളില്‍ സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടുത്താനാവുന്നില്ളെങ്കില്‍ ഒറ്റക്ക് മുന്നോട്ടുപോകാന്‍ മുസ്ലിം ലീഗ് തീരുമാനം. കഴിഞ്ഞദിവസം കോഴിക്കോട് ചേര്‍ന്ന ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇപ്പോഴത്തെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടി തലത്തില്‍തന്നെ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
സംഘടനകള്‍ യോജിച്ച് മുഖ്യമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കാനായിരുന്നു പാര്‍ട്ടിക്കുള്ളിലെ ധാരണ. എന്നാല്‍, ഒരുമിച്ച് മുഖ്യമന്ത്രിയെ കാണേണ്ട സാഹചര്യമില്ളെന്നാണ് സമസ്ത നേതൃത്വം ലീഗിനെ അറിയിച്ചത്. തുടര്‍ന്നാണ് പല കാരണങ്ങളാല്‍ ഒന്നിക്കാന്‍ കഴിയാത്ത സംഘടനകളെ കാത്തുനില്‍ക്കാതെ സ്വന്തം നിലക്ക് മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. മുജാഹിദ് വിഭാഗങ്ങളെ അന്ധമായി പിന്തുണക്കുന്ന ലീഗ് സമീപനത്തില്‍ സമസ്ത നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇതാണ് മുഖ്യമന്ത്രിയെ ഒരുമിച്ച് കാണേണ്ടെന്ന നിലപാടിലത്തൊന്‍ സമസ്തയെ പ്രേരിപ്പിച്ചതെന്ന് അറിയിന്നു.
യു.ഡി.എഫ് ഭരണകാലത്ത് ന്യൂനപക്ഷ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അവസരം മുതലാക്കാന്‍ സി.പി.എമ്മിന് സാധിച്ചിരുന്നതായി നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി. ഇത് ഭരണമാറ്റത്തിനും സ്വാധീനിക്കപ്പെട്ടു. ന്യൂനപക്ഷ പ്രശ്നങ്ങള്‍ ഇനിയും സി.പി.എമ്മിന് വിട്ടുകൊടുക്കുന്ന അവസ്ഥയുണ്ടാകരുത്. ഇപ്പോഴത്തെ അനുകൂല സാഹചര്യം മുതലാക്കാന്‍ പാര്‍ട്ടിക്ക് സാധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ആരെയും കാത്തിരിക്കേണ്ടതില്ളെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം, സഹകരിക്കാന്‍ മുന്നോട്ട് വരുന്നവരുമായി യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. അനാഥാലയ പ്രശ്നത്തെക്കാള്‍ ഗൗരവമേറിയ പ്രതിസന്ധിയാണ് തീവ്രവാദ വിഷയത്തില്‍ സമുദായം അഭിമുഖീകരിക്കുന്നതെന്നാണ് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
